വരാനുള്ളത് വഴിയില്‍ തങ്ങുമോ?

car-accidentവരാനുള്ളത് വഴിയില്‍ തങ്ങുമോ? ഇല്ലെന്നു പിന്നേം മനസ്സിലായി! ഇന്നലെ വൈകിട്ട് കാട്ടായിക്കോണത്ത് NH-SH Bypass Roadല്‍ അങ്കിളന്‍സിന്റെ ചായക്കടയില്‍ നിന്ന്‍ ഒരു സ്പെഷ്യല്‍ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍, അതുവഴി വെള്ളമടിച്ച് കാറോടിച്ച ഒരു പഹയന്‍, കടയ്ക്കുമുന്നില്‍ ഓരത്തായി പാര്‍ക്ക്‌ ചെയ്തിരുന്ന ഈ പാവം സാന്‍ട്രോ ക്സിങ്ങിന്റെ വലതു പൃഷ്ടം ഇടിച്ചു തെറിപ്പിച്ചു, എഴുന്നേറ്റോടാന്‍ പോലും കഴിയാത്ത അവസ്ഥയിലാക്കി. അടിയന്തിര ശാസ്ത്രക്രിയ നടത്തി ഭാഗങ്ങള്‍ മാറ്റിവയ്ക്കാന്‍ ഒരാഴ്ചത്തേയ്ക്ക് വര്‍ക്ക്‌ഷോപ്പില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2006 ജൂണ്‍ മുതല്‍ ഇവനെന്റെ സഹചാരിയായിരുന്നു, ഞാന്‍ അവനുള്ളില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. സന്തോഷത്തിലും സങ്കടത്തിലും യാത്രകളിലും ജീവിതയാത്രയിലും ഇത്രത്തോളം എന്നെ സഹിച്ച, എന്നെ അറിഞ്ഞ, എപ്പോഴും എന്റെകൂടെ നിലകൊണ്ട, എന്നെ രക്ഷിക്കാന്‍ വേണ്ടി കഷ്ടപ്പാടുകള്‍ സ്വയം ഏറ്റുവാങ്ങുന്ന, എന്റെ തെറ്റുകള്‍കൊണ്ടു തട്ടുകള്‍ കിട്ടുമ്പോഴും നിറം പോകുമ്പോഴും സ്വയം സഹിച്ച, കൂട്ടുകാരോ വീട്ടുകാരോ നാട്ടുകാരോ എന്നെ വിട്ടുപോയാലും ഞാന്‍ വിടമാട്ടേന്‍ എന്നുള്ള ഭാവേന എപ്പോഴും എന്നോടൊപ്പം നിന്ന പ്രിയപ്പെട്ട സാന്‍ട്രോ ക്സിങ് ഒരാഴ്ചയ്ക്കുശേഷം പൂര്‍ണ്ണആരോഗ്യവാനായി ഇറങ്ങട്ടെ എന്നാശിക്കാം, ആശംസിക്കാം. എനിക്കുവേണ്ടി ഇടികളേറ്റു വാങ്ങാൻ ഈ സാന്ട്രോയുടെ ജീവിതം പിന്നെയും ബാക്കി.

വെള്ളമടിച്ചു വണ്ടിയോടിച്ച ഡ്രൈവരുടെ ലൈസെന്‍സ് ആറുമാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യപ്പെടും. ആ കാറിന്റെ ഇടതുകവിള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്നും അറിയുന്നു.

എന്ന് കുണ്ഠിതനായ ശ്രീകണ്ഠന്‍.

ശ്രീ · നര്‍മ്മം · 17-02-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *