കോളാമ്പി നിരോധനം

കോളാമ്പി നിരോധനം നടപ്പാക്കണം. എങ്ങനെ? അര്? ആ…
kolambi

കോളാമ്പി നിരോധന നിയമം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ആയാലും അമ്പലം ആയാലും ചര്‍ച്ച് ആയാലും മോസ്ക് ആയാലും – പോലീസ് ഇത് നടപ്പാക്കണം. സൌണ്ട് സിസ്റ്റം വാടകയ്ക്ക് കൊടുക്കുന്ന കടകളില്‍ നിന്നും ഈ കോളാമ്പികള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം. ഇത് സൂക്ഷിക്കാന്‍ പോലും അനുവദിക്കരുത്.

ഇതിനെക്കുറിച്ച് പലപ്പോഴും ആലോചിച്ചു, പക്ഷെ തനിയെ എന്തു ചെയ്യാന്‍ കഴിയും? അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പേടിയാണ്, ആരാണ് പരാതി കൊടുത്തതെന്ന് കണ്ടുപിടിച്ച് ആ വിഭാഗക്കാര്‍ സ്കെച്ച് ചെയ്തേക്കാം, ഒറ്റപ്പെടുത്തിയേക്കാം! അനുഭവസ്ഥര്‍ ധാരാളം.

ഓരോ നാട്ടിലും ഈ നിയമം നടപ്പില്‍ വരുത്താന്‍ എന്താണൊരു പോംവഴി?

ചിത്രത്തിനു കടപ്പാട് : കൈരളി ടുഡേ

ശ്രീ · സാമൂഹികം · 05-02-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *