സമുദായഭേദമില്ലാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രീഡിഗ്രി ( ഹയര്‍സെക്കന്‍ഡറി) തലം മുതല്‍ ഫീസ് സൗജന്യം നല്‍കി വരുന്നത് KPCR എന്നറിയപ്പെടുന്ന കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണല്ലോ. മുന്നാക്കസമുദായത്തില്‍പ്പെട്ട പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിച്ചിരുന്നത് KPCR വഴി മാത്രമായിരുന്നു, ഇപ്പോഴും അങ്ങനെതന്നെയാണെന്നു കരുതുന്നു. കേരള സര്‍ക്കാരിനുവേണ്ടി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശ്രീ. കുമാരപിള്ള ആരെന്നു എനിക്കറിയില്ല, പക്ഷെ ഈ കുമാരപിള്ളയോടു ഞാനും വളരെ കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും റഫറന്‍സ് ഉള്ളവര്‍ ദയവായി ഇവിടെ പങ്കുവയ്ക്കുമല്ലോ.
KPCR മുഖേനയുള്ള ഫീ കണ്‍സെഷന്‍ ലഭ്യമാകുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഇപ്പോള്‍ ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുന്നു, ഞാന്‍ പഠിക്കുമ്പോള്‍ പതിനയ്യായിരം രൂപയായിരുന്നു.

Discussion about this post