കര്‍ണാടകയിലെ മാംഗ്ലൂരില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ ദൂരെ സുള്ള്യ താലൂക്കില്‍ പശ്ചിമഘട്ടത്തിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രം വളരെ പ്രശസ്തമാണ്. ‘മഡേ സ്നാന’ പോലുള്ള അനാചാരങ്ങള്‍ നടക്കുന്നതും ഇവിടെത്തന്നെയാണ്. മുകളിലുള്ള കുമാരപര്‍വ്വതത്തില്‍ നിന്നും ഒഴുകി വരുന്ന കുമാരധാര നദി ഈ ക്ഷേത്രത്തിനോടു ചേര്‍ന്ന് ഒഴുകുന്നു. പ്രധാന ക്ഷേത്രത്തില്‍ നിന്നും അല്പം മാറി ആദി സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. അതോടു ചേര്‍ന്ന്‍ ഈ ചിത്രത്തില്‍ കാണുന്നതുപോലെ ഈ നദിയില്‍ കല്ലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി പെറുക്കി വയ്ക്കുന്നൊരു ആചാരമുണ്ട്. എന്തിനാണെന്ന് അറിയാമോ? സ്വന്തമായി വീട് കെട്ടാനും പെട്ടെന്ന്‍ പണി പൂര്‍ത്തിയാക്കാനും കഴിയുമെന്നാണ് വിശ്വാസമെന്നു ഒരാള്‍ പറഞ്ഞു. മനുഷ്യന്‍ നിര്‍മ്മിക്കുന്നതെല്ലാം അടുത്തൊരു വര്‍ഷകാലത്തിലോ പ്രകൃതി ഒരുക്കുന്ന മറ്റേതെങ്കിലുമൊരു കെടുതിയിലോ തകര്‍ന്നു പോകാവുന്നതേയുള്ളൂ എന്നോര്‍മ്മിപ്പിക്കുന്നതുമാവാം.
Discussion about this post