സനാതനധര്‍മ്മത്തെ സംബന്ധിച്ച് ഓണ്‍ലൈനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സനാതനധര്‍മ്മത്തിനുവേണ്ടി വാക്കുകളാല്‍ പോരാടുന്നവര്‍ക്ക് ഉക്തിവാദികള്‍ പൊതുവായി ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പദമാണ് ‘സനാതനി’ എന്ന്. എന്നാല്‍ ആ വാക്കിന്റെ അര്‍ത്ഥമോ?
സനാതനി = നിത്യയായിട്ടുള്ളവള്‍, പാര്‍വതി, ദുര്‍ഗ, സരസ്വതി, മാഹാലക്ഷ്മി
ഓളം: http://goo.gl/VVfBlW
സനാതനിയും സസ്തനിയും കൂട്ടിക്കുഴയ്ക്കേണ്ടാട്ടോ.
ശ്രീ. കൃഷ്ണകുമാര്‍ എഴുതിയ കുറിപ്പ്:
സനാതന ശബ്ദത്തിന് അമരം പറയുന്നു ശാശ്വതസ്തു ധ്രുവോ നിത്യസദാ സനാതനാഃ എന്നാണ്.. ശാശ്വതം എന്നതിന് ശശ്വത് വര്തമാനഃ ശാശ്വതം എന്നാണ്.. എല്ലായിപ്പോഴും നിലനിൽക്കുന്നത് എന്നര്ഥം..നിയതം ഭവോ നിത്യഃ.. അതേ പോലെ സനാതനം എന്നതിന് സദാ ഭവഃ സദാതനഃ എന്നും സനാതനഃ എന്നും സമാസം പറയുന്നു..സദാസനശബ്ദത്തിനാണ് സനാതനം വരുന്നത് എന്ന് വ്യാകരണനിയമം അനുസരിച്ച് സായം ചിരം പ്രാഹ്ണേപ്രഗേ അവ്യയേഭ്യഷ്ട്യുലൌ എന്ന സൂത്രം പറയുന്നു.. ധ്രുവനിത്യശബ്ദങ്ങൾ തുടങ്ങി വിനാശരഹിതം എന്ന അര്ഥത്തിലാണ് എന്ന അമരവ്യാഖ്യാനത്തിൽ തന്നെ പ്രത്യേകം എടുത്തുപറയുന്നു ശാശ്വതാദി പഞ്ചകം വിനാശരഹിതേ പരമാണ്വാദൌ വര്തതേ. അതായത് കാലത്രയത്തിന് അതീതമായി നിലനിൽക്കുന്നതിനെയാണ് സനാതനം എന്ന് പറയുന്നത്. ഇനി സ്തനശബ്ദത്തിന് അമരം നോക്കിയാൽ പിചണ്ഡകുക്ഷീ ജഠരോദരം തുന്ദം സ്തനൌ കുചൌ എന്നാണ്.. വിശധീകരികരിച്ചാൽ സ്തനതി ബാല ആഭ്യാമിതി സ്തനൌ. ബാലേന കുചപാനകാലേ സ്തന്യത ഇതി സ്തനൌ. സ്തന ശബ്ദേ എന്ന് നീയമം. കുച്യതേ നഖൈഃ പുരുഷേണ (കാമിനാ) ലിഖ്യത ഇകി കുചഃ. കുചസംപര്ചനകൌടില്യപ്രതിഷ്ടമ്ഭവിലേഖനേഷു എന്ന് നീയമം.. ഇവിടെ രണ്ടും നോക്കിയാൽ കൃത്യമായി മനസ്സിലാവും സ്തനത്വവും സനാതനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നത്..
ലളിതാസഹസ്രനാമത്തിന്റെ അര്ഥം സ്വീകരിക്കുന്നതാണെങ്കിൽ മറ്റൊരു ഉദാഹരണം പറയുന്നതാണ് നല്ലത്.. സമുദ്രവസനെ ദേവി എന്നതിൽ പർവതസ്തനമണ്ഡിതാ എന്ന് ദേവിയെ ഭജിക്കാറുണ്ട്… അത് വായിക്കുന്നവരു പറയുക പർവതം പോലെ വലിയ ആകാരത്തോടു കൂടിയ സ്തനത്തോടു കൂടിയവൾ എന്നാണ്.. ഇവിടെയാണ് ശാസ്ത്രത്തിന്റെ അര്ഥം നോക്കാതെ സാമാന്യാര്ഥം സ്വീകരിച്ചാലുള്ള കുഴപ്പം.. പർവതം പോലെയുള്ള സ്തനം പോലെ എന്ന് പറയുമ്പോൾ പർവതത്തിന്റെ അര്ഥം നാം സങ്കല്പിക്കുക ആകാരത്തെയാണ്.. യഥാര്ഥത്തിൽ പർവതം എന്നതിന് പർവാണി സംധയോ അസ്യ സന്തീതി പർവതഃ. അതായത് ഇടയ്ക് സന്ധി ഉള്ളതുകൊണ്ടാണ് പർവതം എന്നുപറയുന്നത്.. നാം നമ്മുടെ കയ്യിൽ സന്ധി എന്ന് പറയുന്നതുപോലെ.. ഇവിടെ രണ്ടുസ്തനങ്ങളുടെ ഇടയിലുള്ള മനോഹരമായ സന്ധിഭാഗത്തോടുകൂടിയവളെന്നു സാരം.. അല്ലാതെ പർവതം പോലെ വലിയ ആകാരത്തോടു കൂടി സ്തനത്തെയല്ല വര്ണിക്കുന്നത് അങ്ങിനെയുള്ള ദേവിയേയുമല്ല പറയുന്നത്. അര്ഥം സ്വീകരിക്കുമ്പോൾ സമാസയുക്തി, നിരുക്തം പൂർവാപരം അര്ഥഭാഗം ഒക്കെ നോക്കിവേണം അര്ഥം സ്വീകരിക്കുവാൻ.. ഒരു സ്ഥലത്തുപറഞ്ഞ അര്ഥത്തെ മറ്റൊരു സ്ഥലത്ത് സമന്വയിപ്പിക്കരുത് എന്നര്ഥം..ഇന്ന് വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഉത്തരം പറയാനാകാത്ത വിധം നാം നിൽക്കുന്നുണ്ടെങ്കിൽ കാരണം ആവശ്യാനാവശ്യസ്ഥലത്തുള്ള വ്യാഖ്യാനമാണ്..ഹരി ഓം
Discussion about this post