കഴക്കൂട്ടത്ത് കരകാണാനെത്തിയ അതിഥി.
“ഈ നരകവാരിധി നടുവില്‍ നിന്നെന്നെ കരകേറ്റീടേണം” എന്നെങ്ങാനും ആരിഫാമോള്‍ എന്ന ഈ ബോട്ടുകുട്ടി പ്രാര്‍ത്ഥിച്ചുവോ ആവോ? എന്തായാലും, പറ്റേണ്ടത് പറ്റി, ആരിഫാമോള്‍ കരകയറി.
ഒരാഴ്ച മുമ്പ് അബദ്ധവശാല്‍ കഴക്കൂട്ടം ബീച്ചിലേയ്ക്ക് ഈ ബോട്ട് ഇടിച്ചു കയറി; പ്രൊപ്പല്ലര്‍ മണലില്‍ താഴ്ന്ന് ഉറച്ചുപോയി. തമിഴ്നാട് സ്വദേശികളുടെതാണ് ഈ ബോട്ട് എന്നുകേട്ടു. കര കാണാനെത്തിയ ഈ ബോട്ട് ഇപ്പോള്‍ കടല്‍ കാണാനെത്തുന്നവര്‍ക്ക് ഒരു കാഴ്ചയാണ്.
ക്രെയിനും മണ്ണുമാന്തിയും മറ്റും ഉപയോഗിച്ച് ഒരാഴ്ചയായുള്ള വിഫലശ്രമങ്ങള്‍ക്കൊടുവില്‍ മലബാറില്‍ നിന്നും മാപ്പിള ഖലാസികള്‍ രംഗത്തെത്തിയിട്ടുണ്ട്, തനിനാടന്‍ സാങ്കേതികവിദ്യയാല്‍ അവര്‍ ആരിഫാമോളെ കടലിലേയ്ക്ക് തിരികെ അയയ്ക്കുമെന്ന്‍ പ്രതീക്ഷിക്കുന്നു. ആള്‍ക്കൂട്ടം വളരെ കുറവായിരുന്ന ഈ കടല്‍ത്തീരം ഇപ്പോള്‍ കാഴ്ചക്കാരാല്‍ നിറഞ്ഞിരിക്കുന്നു; അല്ലേലും മറ്റുള്ളവരുടെ കണ്ണുനീര്‍ ആസ്വദിക്കാനും ക്യാമറയില്‍ ഒപ്പിയെടുക്കാനുമാണല്ലോ എന്നെപ്പോലുള്ള മലയാളികള്‍ വെമ്പല്‍കൊള്ളുന്നത്.
Discussion about this post