കോവളം ബീച്ചിലെ കടല്‍ ചൊറി (ജെല്ലി ഫിഷ്‌)

ഒരു ദിവസം ബ്ലോഗ്ഗിലെ തല്ലൊക്കെ കഴിഞ്ഞിട്ട് (‘ജോലി കഴിഞ്ഞിട്ട്’ എന്ന് തിരുത്തി വായിക്കാനപേക്ഷ) കോവളം സന്ദര്‍ശിച്ചു. അപ്പോള്‍ കണ്ട ചില കാഴ്ചകള്‍ പകര്‍ത്തിയത് ഇവിടെ കൊടുക്കുന്നു.

കോവളം ജംഗ്ഷനു സമീപത്തെ "പാറമട കുളം". കോവളത്തേക്ക് പോകുന്ന വഴിയില്‍ ഇവിടെ വാഹനം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാതെ ആരും പോകാറില്ല.

കോവളം ജംഗ്ഷനു സമീപത്തെ “പാറമട കുളം”. കോവളത്തേക്ക് പോകുന്ന വഴിയില്‍ ഇവിടെ വാഹനം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാതെ ആരും പോകാറില്ല.

തിരയില്‍പ്പെട്ടു തീരത്തടിഞ്ഞ ഒരു ചെറിയമത്സ്യത്തെ കൊത്തിയെടുക്കുന്ന കള്ളന്‍ കാക്ക.

തിരയില്‍പ്പെട്ടു തീരത്തടിഞ്ഞ ഒരു ചെറിയമത്സ്യത്തെ കൊത്തിയെടുക്കുന്ന കള്ളന്‍ കാക്ക.

തീരത്തടിഞ്ഞ ഒരു ജെല്ലി ഫിഷ്‌. നാടന്‍ ഭാഷയില്‍ ഇതിനെ ചൊറി എന്ന് പറയും. അതിനെ തൊട്ടുകളിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുമത്രേ.

തീരത്തടിഞ്ഞ ഒരു ജെല്ലി ഫിഷ്‌. നാടന്‍ ഭാഷയില്‍ ഇതിനെ ചൊറി എന്ന് പറയും. അതിനെ തൊട്ടുകളിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുമത്രേ.

കടല്‍ ചൊറിയുടെ മറ്റൊരു ക്ലോസ് അപ്പ്‌.

കടല്‍ ചൊറിയുടെ മറ്റൊരു ക്ലോസ് അപ്പ്‌.

ചൊറി പിടിച്ച തിരയും തീരവും. ഞങ്ങള്‍ ബീച്ചില്‍ എത്തിയപ്പോള്‍ അഞ്ചാറു ചൊറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈയുള്ളവനെ കണ്ടതോടെ, പത്തു മിനിട്ടിനകം കടലിനും ചൊറി പിടിച്ചു! ഹി ഹി ഹി

ചൊറി പിടിച്ച തിരയും തീരവും. ഞങ്ങള്‍ ബീച്ചില്‍ എത്തിയപ്പോള്‍ അഞ്ചാറു ചൊറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈയുള്ളവനെ കണ്ടതോടെ, പത്തു മിനിട്ടിനകം കടലിനും ചൊറി പിടിച്ചു! ഹി ഹി ഹി

മനുഷ്യന് ചൊറി പിടിച്ചാല്‍ ചികിത്സിക്കാം, കടലിനു ചൊറി പിടിച്ചാലോ? പൊങ്ങി വരുന്ന തിരമാലകളില്‍ നിറയെ കാണുന്ന ജെല്ലി ഫിഷ്‌.

മനുഷ്യന് ചൊറി പിടിച്ചാല്‍ ചികിത്സിക്കാം, കടലിനു ചൊറി പിടിച്ചാലോ? പൊങ്ങി വരുന്ന തിരമാലകളില്‍ നിറയെ കാണുന്ന ജെല്ലി ഫിഷ്‌. ഇവയെല്ലാം അടുത്ത ദിവസം നഗരസഭ ശുചിയാക്കും എന്ന് കേട്ടു.

കടല്‍ചൊറിയെ പോലും തോല്‍പ്പിക്കാനുള്ള തൊലിക്കട്ടി തിരുവനന്തപുരത്തെ മനുഷ്യര്‍ക്ക്‌ ഉണ്ടെന്നു വിളിച്ചോതിക്കൊണ്ട് ജെല്ലിഫിഷ്‌ നിറഞ്ഞ കടലില്‍ കുളിക്കുന്നവര്‍.

കടല്‍ചൊറിയെ പോലും തോല്‍പ്പിക്കാനുള്ള തൊലിക്കട്ടി തിരുവനന്തപുരത്തെ മനുഷ്യര്‍ക്ക്‌ ഉണ്ടെന്നു വിളിച്ചോതിക്കൊണ്ട് ജെല്ലിഫിഷ്‌ നിറഞ്ഞ കടലില്‍ കുളിക്കുന്നവര്‍.

കോവളത്തെ ശക്തിയേറിയ തിരമാലകളോടും തീരത്തെ വിദേശ ബികിനി സംസ്കാരങ്ങളോടും പൊരുതി നില്‍ക്കുന്ന കോവളം ജുമാ മസ്ജിദ്.

കോവളത്തെ ശക്തിയേറിയ തിരമാലകളോടും തീരത്തെ വിദേശ ബികിനി സംസ്കാരങ്ങളോടും പൊരുതി നില്‍ക്കുന്ന കോവളം ജുമാ മസ്ജിദ്.

കോവളം ലൈറ്റ് ഹൗ‍സ്‌ ബീച്ച് . മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു.

കോവളം ലൈറ്റ് ഹൗ‍സ്‌ ബീച്ച് . മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു.

ശ്രീ · ചിത്രം · 16-09-2009 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *