ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ?

ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ? നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ധനവും കുമിഞ്ഞുകൂടുമത്രേ!

നിങ്ങളറിഞ്ഞോ, ടിവി ചാനലില്‍ ഊര്‍മ്മിള ഉണ്ണി വലംപിരി ശംഖ്‌ വില്ക്കുന്നുണ്ട്, ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 2:30 വരെ Today TVയിലാണ് ഈ സ്പോണ്‍സേഡ് കച്ചവടം കണ്ടത്.

മുന്‍ശബരിമല മാളികപ്പുറം മേല്‍ശാന്തിയും ഇപ്പോള്‍ ആറ്റുകാല്‍ സഹമേല്‍ശാന്തിയുമായ ഈശ്വരന്‍ നമ്പൂതിരിയോടൊപ്പമാണ് ഈ കച്ചകപടം.

നിങ്ങളുടെ മേല്‍വിലാസത്തില്‍ അയച്ചുതരും; വെറും 2990 രൂപ കൊടുത്ത് കൈപ്പറ്റിയാല്‍ മതിയത്രേ. ആഭിചാരക്രിയകള്‍, ശത്രുദോഷം, തുടങ്ങിയവയില്‍ നിന്നെല്ലാം മോചനം, നിങ്ങളുടെ ഭര്‍ത്താവ് അറിയാതെ ഫോണില്‍ വിളിച്ചു ബുക്ക്‌ ചെയ്‌താല്‍ മതി, പോസ്റ്റ്‌ ഓഫീസ് വഴി സാധനം വീട്ടില്‍ എത്തും. ‘തപോവന ആശ്രമം’ ആണത്രേ ഇത് സപ്ലൈ ചെയ്യുന്നത്. തിരുവനന്തപുരത്താണോ ഈ ആശ്രമം എന്നു ചോദിച്ചപ്പോള്‍ പൂജപ്പുരയില്‍ ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിനു സമീപത്താണത്രേ മാര്‍ക്കറ്റിംഗ് ഓഫീസ്; ആശ്രമവും സ്വാമിയും അങ്ങ് തമിഴ്നാട് രാമേശ്വരത്താണത്രേ. അവിടത്തെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. അഡ്രസ്‌ ചോദിച്ചിട്ട് കിട്ടിയതുമില്ല.

ഈശ്വരന്‍ നമ്പൂതിരി എന്ന ഈ കീഴ്ശാന്തി ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പേരും പ്രശസ്തിയും ഈ പരസ്യത്തിലൂടെ ദുരുപയോഗം ചെയ്യുന്നതിനെ ആറ്റുകാല്‍ ട്രസ്റ്റിന്റെ സെക്രട്ടറിയെ വിളിച്ച് അറിയിക്കണമെന്നു എല്ലാ ആറ്റുകാലമ്മ ഭക്തരോടും അഭ്യര്‍ത്ഥിക്കുന്നു.

ക്കൂടാതെ, ശബരിമല മാളികപ്പുറം മുന്‍മേല്‍ശാന്തി എന്ന പദം ദുരുപയോഗം ചെയ്യുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് PROയെയും വിളിച്ച് പരാതി പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രണ്ടുപേരെയും ഞാനും വിളിച്ചിട്ടുണ്ട്ഫോണ്‍ ചെയ്തിട്ടുണ്ട്.

ഇതുവരെ ഈ പരിപാടി കണ്ടിട്ടില്ലെങ്കില്‍, വിവിധ ചാനലുകളില്‍ അവരുടെ പരസ്യത്തിനെ സമയം താഴെ കൊടുക്കുന്നു. കാണാനും, ആറ്റുകാല്‍, ദേവസ്വംബോര്‍ഡ് എന്നിവരെ വിളിക്കാനും മറക്കല്ലേ! (ഇതുവരെ പത്രപരസ്യം കൊടുത്തിട്ടില്ലത്രേ.)

9:30 am Jeevan
10:30 am Kaumudi, Today
11:00 am Jeevan, Utsav
11:30 am Darshana
2:00 pm Today
2:30 pm Utsav

ഹിന്ദുവിശ്വാസത്തെ അന്ധവിശ്വാസമാക്കി കച്ചവടം ചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ ഉക്തിവാദികള്‍ വരുന്നതും നോക്കി ‘സാത്വിക’നായ നല്ലകുട്ടി ചമഞ്ഞിരിക്കാതെ താങ്കളും പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതവരുടെ ജീവിതമാര്‍ഗ്ഗം, അതില്‍ ശ്രീയ്ക്കെന്താ എതിര്‍പ്പ് എന്നൊക്കെ ചോദിച്ചു വരുന്നവരെ ഇപ്പോഴേ നമിച്ചിരിക്കുന്നു, വെറുതെ സമയം കളയല്ലേ!

ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ മാര്‍ക്കറ്റിംഗ് ഓഫീസ്: 93493 44044, 93497 44044, 93498 44044
ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ്‌ സെക്രട്ടറി : 0471-2463130 (ഓഫീസ്), 0471-2456456 (ക്ഷേത്രം)
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് PRO: 9446446464, email: [email protected]
ആറ്റുകാല്‍ സഹമേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ വീട്‍: 0471-2465757

ശ്രീ · ലേഖനം · 18-04-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *