ഓം നിരീശ്വരായൈ നമഃ
ശ്രീ ലളിതാസഹസ്രനാമസ്തോത്രത്തിലെ 155മത് നാമമാണ് ‘നിരീശ്വരാ’. നാമാവലിയുപയോഗിച്ച് അര്‍ച്ചന ചെയ്യുമ്പോള്‍ ‘ഓം നിരീശ്വരായൈ നമഃ’ എന്നാണ് ചെല്ലുന്നത്.
ലളിതാദേവി നിരീശ്വരവാദികളെ പിന്തുണയ്ക്കുന്നു എന്നോ മറ്റോ ആയിരിക്കുമോ വ്യാഖ്യാനം? അന്വേഷിച്ചു നോക്കൂ!
റഫറന്‍സ്: http://sreyas.in/lalitha-sahasra-namam-pdf-mp3
ഓം നിരീശ്വരായൈ നമഃ’ = ‘ഈശ്വരന്‍ ഇല്ലാത്തവളെ നമിക്കുന്നു’ എന്നായിരിക്കുമോ വാക്യാര്‍ത്ഥം? അതായത്, മറ്റൊരു ഈശ്വരനില്ല. തന്നില്‍ നിന്നും അന്യമായിട്ട് യാതൊന്നുമില്ലാത്തവന്, അതായത് ഭേദചിന്തയില്ലാത്തവന് ഇത് ബാധകമാകാം, അല്ലേ. അഹം ബ്രഹ്മാസ്മി. വിവിധഭാവങ്ങളില്‍ ആരാധിക്കപ്പെടുന്ന ദേവിയും ബ്രഹ്മത്തില്‍ നിന്ന് അന്യമല്ല.
നിരീശ്വരാ – തനിക്ക് ഈശ്വരനായിട്ട് അന്യനില്ലാത്തവള്‍
Discussion about this post