സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നേരിടുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കണ്ട്രോള്‍ റൂമില്‍ പോലീസ് വനിതാ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നു. ഒരു വനിതാ എസ് ഐ യും നാലു വനിതാ കോണ്‍സ്റ്റബിള്‍മാരും അടങ്ങിയതാണ് ഈ സംഘം.
അപരിചിത ഫോണില്‍ നിന്നുള്ള അനാവശ്യ ഫോണ്‍ വിളി, ബസ്സില്‍ സ്ത്രീകളുടെ സീറ്റില്‍ നിന്നും എഴുന്നേറ്റു കൊടുക്കാന്‍ വിസമ്മതിക്കുന്ന പരുഷന്‍മാരായ പുരുഷന്മാര്‍, പൂവാലശല്യം, പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ ശല്യപ്പെടുത്തല്‍, തുടങ്ങിയ വനിതകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി കയ്യുടനെതന്നെ 99953 99953 എന്ന ഫോണ്‍ നമ്പരിലേയ്ക്ക് വിളിച്ചു പറയാവുന്നതാണ്. ഈ സംഘം നേരിട്ടോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള പോലീസ് പട്രോള്‍ ഗ്രൂപ്പ് വഴിയോ അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ വഴിയോ നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സഹായം എത്തുന്നതായിരിക്കും.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ
Discussion about this post