ഗജ തുരഗ സഹസ്രം ഗോകുലം കോടി ദാനം
കനക രചിത പാത്രം മേദിനീ സാഗരാന്തം
ഉഭയകുല വിശുദ്ധം കോടി കന്യാ പ്രദാനം
നഹി ഹി ബഹു ദാനം അന്നദാനസ്സമാനം
ഭഗവത് ഗീത
അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
ആയിരം ആനകളേയും, കുതിരകളേയും, കോടി പശുക്കളെയും, തങ്കംവും, വെള്ളിയും, കരയും, കടലും, കുടുബത്തിനുളള എല്ലാ സേവനങ്ങളും, കോടി കന്യകൾക്ക് വിവാഹം നടത്തിക്കൊടുത്താലും ഒന്നും തന്നെ അന്നദാനത്തിന് സമമാകില്ല എന്ന് ഭാവത് ഗീതയിൽ പറയുന്നു!
എന്നിലെ എന്നെ അറിയാനുള്ള ആദ്യപടിയായി ക്ഷേത്രങ്ങളെ അറിയണം എന്ന് കുഞ്ഞുന്നാളിൽ അമ്മാമ്മ പറഞ്ഞത് ഓർക്കുന്നു ! ക്ഷേത്രങ്ങളിലെ നേര്ചകളില് വച്ച് എന്നെ എറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളതും സ്വധീനിച്ചിട്ടുള്ളതും അന്നദാനം എന്ന മഹത് കർമ്മമാണ് കാര്യം ഭക്ഷണത്തൊടുള്ള ആദരവും സ്നേഹവും തന്നെ സമത്വഭാവനയോടെ അതിലെറെ സന്തോഷത്തോടെ, അത്മസുഖതോടെ ദേവിയുടെ തിരുമ്മുന്നിൽ ഇരുന്ന് ആദിത്യനൊപ്പം കഞ്ഞി കുടിച്ചപ്പോഴുള്ള സുഖം അതൊരു ചെറു ചിരിയായി ആദിയുടെ മുഖത്തു വിരിഞ്ഞു ! അതെ അതൊരു അനുഭവം തന്നെ! ഇന്നത്തെ പ്രഭാത അന്നം ദേവിയെ മുൻനിർത്തി ദാനമായി തന്ന ചേട്ടന് എല്ലാ ആയുരാരോഗ്യവും ദേവി പ്രദാനം ചെയ്യുമാറാകട്ടെ !
ഭാരതീയ ദർശ്ശനങ്ങൾക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു!
Discussion about this post