കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home കൗതുകം

Flame of IT glows forever !

ഞാൻ പറയാൻ ഉദേശിച്ചത് ചില വാർത്താ മാധ്യങ്ങളുടെ അധാർമ്മികതെയാണ്..!

ഡോ. അമൃത് by ഡോ. അമൃത്
May 3, 2021
in കൗതുകം
Flame of IT glows forever !
0
SHARES
0
VIEWS
Share on FacebookShare on Twitter

വൃശ്ചിക പൊൻ പുലരിയിൽ വൃതാനുഷ്ഠാനങ്ങളോടെ മന ശുദ്ധിയും ശരിര ശുദ്ധിയും വരുത്തി കഠിനമായ മലകൾ ചവിട്ടി, വൈവിധ്യമായ ഔഷധ സസ്യങ്ങളെ തഴുകി വീശുന്ന ഔഷധ മുല്യമുള്ള കുളിർ കാറ്റ് ആസ്വദിച്ചും, ആ കാറ്റിന്റെ ശക്തിയാൽ ഒരു ചെറു കനലായെരിയുന്ന ഉള്ളിലെ ഈശ്വരാംശമായ അഗ്നിയെ കുടുതൽ ജ്വലിപ്പിച്ച്, എവിടെ നീ കണ്ണുകൾ കൊണ്ട് ഈശ്വരനെ തിരയുന്നോ നിന്റെ നഗ്നനേത്രങ്ങൾക്ക് ദർശിക്കാൻ കഴിയാത്ത വിധം അന്തർയാമിയായി നിന്‍റെ ഉള്ളിൽ തന്നെ ഈശ്വരന്‍ വിളങ്ങുന്നു, (തത്ത്വമസി) എന്ന അറിവ് കലിയുഗ വരദനായ ശ്രീ ധർമ്മ ശാസ്താവിനെ ദർശിക്കുമ്പോഴുളള ആത്മ ദർശന പുണ്യം !

അഥവാ ആത്മാവിനെ തൊട്ടുണർത്തുന്ന അനുഭവം ! ആനന്ദം !

മണ്ടലകാലത്തെ വരവേൾക്കുമ്പോൾ ചില പ്രായോഗിക ചിന്തകൾ മനസ്സിൽ ഓടിയെത്തുന്നു. ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ് കലികാലം എന്ന വാക്കും അതിനെ പഴിച്ചുള്ള ദുഷ്ഫലങ്ങളും. എന്നാൽ പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയിൽ പറയുന്നത് പോലെ യുഗം നാലിലും നല്ലത് കലിയുഗം എന്ന് ഞാനും വിശ്വസിക്കുന്നു, കാരണം എന്‍റെ ജീവിതത്തിലെ ഒരനുഭവം ഓര്‍ക്കുന്നു.

Flame of IT glows forever !

ഇത് ഞാൻ BCA പഠിക്കുന്ന കാലത്ത് കോളജ് ഫെസ്റ്റിവലിനായി, ഏതോ ഒരു ബുദ്ധിജീവിയായ സുഹൃത്തിന്‍റെ തലയിൽ ഉദിച്ച പേരാണ് ! IT യുടെ flame എന്നും നിലനിന്നില്ലെങ്കിൽ പഠിച്ച പണി പാളും എന്ന ചിന്തയാകാം, അല്ലെങ്കിൽ വരും നാളുകളില്‍ IT സൃഷ്ടിക്കാൻ പോകുന്ന വിപ്ലവത്തെ കുറിച്ചുള്ള ഉൾകാഴ്ചയും, ആത്മവിശ്വാസവുമാകാം, ഒരു പക്ഷെ ആ സുഹൃത്തിനെ അങ്ങിനെ എഴുതാൻ സഹായിച്ചതെന്ന് തോന്നുന്നു. എന്തായാലും അതെ IT ജ്വലിപ്പിച്ച ജ്വാലയിൽ ഇന്ന് ലോകo തന്നെ വലിയ മാറ്റങ്ങളുടെ വിപ്ലവത്തിലാണ്ടിരിക്കുന്നു. എന്താണീ വിപ്ലവം എന്നു ഞാന്‍ എന്‍റെ കുഞ്ഞ് അറിവുകൾ വച്ച് ഒന്ന് വിശദികരിച്ച് നോക്കട്ടെ ! മണ്ടത്തരമായാൽ ക്ഷമിക്കണം !

എനിക്ക് അറിവ് വച്ച കാലം മുതൽ ഭൂലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം നമ്മൾ അറിയുന്നത് വാർത്താ മാധ്യമങ്ങളിലൂടെയായിരുന്നു. സംഭവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, സംഭവിക്കാനുള്ളതുമൊക്കെയുള്ള കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഇതെ വാർത്താ മാധ്യമങ്ങളാണോ എന്ന സംശയം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ! ഞാൻ പറയാൻ ഉദേശിച്ചത് ചില വാർത്താ മാധ്യങ്ങളുടെ അധാർമ്മികതെയാണ്..! പണ്ട് എന്റെ അമ്മാമ്മ പറഞ്ഞു ചിരിക്കുന്ന കാക്കയെ ഛർദ്ദിച്ച കഥയാണ് ഓർമ്മ വരുന്നത്. കിട്ടുന്ന വാർത്തകളെ വേണ്ട വിധത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളോടെ കണ്ട് വാർത്തയെ വളച്ചൊടിച്ചും, ഇല്ലാത്ത വാര്‍ത്തകള്‍ മെനഞ്ഞെടുത്തും, എങ്ങിനെയെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാമെന്ന ഉദ്ദേശത്തോടെ വാര്‍ത്തകളെ കോര്‍ത്തിണക്കിയും സ്വന്തം നിലനില്‍പ്പിനു വേണ്ടി എന്ത് വാര്‍ത്തകളും സൃഷ്ടിക്കുകയും ചെയ്യുന്ന ചില വാര്‍ത്ത‍ ചാനലുകളുടെ വൈദഗ്ധ്യം അപാരമാണ്. അതു കൊണ്ടു തന്നെ ഞാൻ ഏറ്റവും കൂടുതൽ കാണാനിഷ്ടപ്പെട്ടിരുന്നത് Cartoon, Music, Movie, NGC, Discovery എന്നീ ചാനലുകളായിരുന്നു. എന്നാൽ മാധ്യമ രംഗത്തെ ഈ അനീതിയ്ക്കു ഒരു പരിഹാരം കലികാലം ഒരുക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല !

കാലങ്ങൾ കഴിഞ്ഞപ്പൊൾ PC യും Internet ഒക്കെ വന്നത് ഒരു വലിയ വിപ്ലവത്തിന്‍റെ ശംഖോലി ആയി തോന്നിയിട്ടുണ്ട് ! അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അന്നും, ഇന്നും, എന്നും ഗൂഗിൾ ലോകത്തിനു നല്കിയ സംഭാവനകളിലൊന്നായ ഗൂഗിൾ സെര്‍ച്ച് എഞ്ചിന്‍ ആണ് ! അതുപോലെ തന്നെ പഴയ വാർത്താ മാധ്യമങ്ങൾ എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും മനസ്സിലാക്കി ഓരോ വ്യക്തിക്കും പ്രതികരിക്കാനും, ഇപ്പൊൾ ഞാൻ ചെയ്യതു കൊണ്ടിരിക്കുന്നത് പോലെ വ്യക്തിപരമായ മനസ്സിലുദിക്കുന്ന ആശയങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുള്ള വേദിയൊരുക്കുന്ന നവമാധ്യമങ്ങളുമെല്ലാം കലിയുഗ നന്മകളായി ഞാന്‍ കാണുന്നു !

നവ മാധ്യമങ്ങൾ പഴയ വാർത്താ മാധ്യമങ്ങളെ പിൻതള്ളിക്കൊണ്ട് ലോക ജനതയുടെ ഹൃദയങ്ങളിൽ എത്തി കഴിഞ്ഞു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്…! ഭാരതത്തിന് സ്വതന്ത്ര്യം കിട്ടിയതിന് ശേഷം ഒരു വ്യക്തിത്വത്തിൽ മാത്രം ശ്രദ്ധയാകർഷിച്ച്, അതെ ഇപ്പൊൾ ഈ മനുഷ്യൻ ഭാരതത്തെ നയിക്കേണ്ടതുണ്ട് എന്ന് ഭാരത ജനത തിരിച്ചറിഞ്ഞത് !

വാർത്തയുണ്ടാക്കാനായി പഴയ വാർത്താ മാധ്യമങ്ങള്‍ ഫേസ് ബുക്കിലും, യൂ ട്യൂബിലും തിരയുന്ന കലികാലം! മനുഷ്യന് ചാനലുകളുടെ സഹായമില്ലാതെ വാക്കുകളിലുടെയും, എഴുത്തുകളിലൂടെയും, കാമറയ്ക്ക് മുന്നിലും വന്ന് തന്‍റെ വ്യക്തിപരമായ ആശയങ്ങളും വാര്‍ത്തകളും സുഹൃത്തുക്കളുമായി പങ്കുവെക്കാൻ കഴിയുന്ന കലികാലത്ത്, ഭാരതത്തിൽ ഒരു പുല്കൊടിയായെങ്കിലും ജന്മമെടുത്താല്‍ അത് മഹാഭാഗ്യം! എന്ന പൂന്താനത്തിന്‍റെ വാക്കുകള്‍ കടമെടുക്കുന്നു! എങ്കില്‍ മനുഷ്യജന്മത്തെ കുറിച്ച് പറയേണ്ടതുണ്ടോ ?

കലിയുഗത്തില്‍ ഭാരതം സംരക്ഷിച്ചും, പകര്‍ന്നും പോന്ന അറിവുകള്‍ക്ക് മുന്നില്‍ ലോകം വണങ്ങുമാറുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ സത്കര്‍മ്മങ്ങളിലൂടെ എന്നും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എന്‍റെ കുഞ്ഞെഴുത്തു ഞാന്‍ നിറുത്തുന്നു ! കുറച്ച് മുറിവെണ്ണ ഉണ്ടാക്കാനുള്ള പണി തുടങ്ങട്ടെ !

ഒരു വൈദ്യരുടെ കുല തൊഴില്‍!

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media