കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home തത്ത്വചിന്ത

സിദ്ധന്മാരും കോപ്പിറൈറ്റും

എൻ്റെ സ്വന്തം പ്രയത്നം അത് മറ്റാരെങ്കിലും അവരുടെ പ്രയത്നമായി

ഡോ. അമൃത് by ഡോ. അമൃത്
May 3, 2021
in തത്ത്വചിന്ത
സിദ്ധന്മാരും കോപ്പിറൈറ്റും
1
SHARES
0
VIEWS
Share on FacebookShare on Twitter

 

ഇൻ്റലെക്ച്വൽ പ്രോപ്പർട്ടി അഥവാ എൻ്റെ  മാത്രം ബുദ്ധി വൈഭവം കൊണ്ട് ഞാൻ കണ്ടെത്തുന്നതോ, ക്രിയേറ്റ് ചെയ്യുന്നതൊ എന്തു തന്നയാകട്ടെ അതിനെ പേറ്റൻഡ്, ട്രെയിട് സീക്രട്ട്, ട്രെയിട് മാർക്ക്, കോപ്പിറൈറ്റ് എന്നീ ആധുനിക നിയമാവലികൾ കൊണ്ട് ബന്ധിക്കുന്ന ഒരു കാലത്താണല്ലോ നാം ഇന്ന് ജീവിക്കുന്നത്… ?

ഈ നിയമ വ്യവസ്ഥകളെ പരിഹസിക്കുക അല്ല ! എങ്കിലും ഇത്തരത്തിലുള്ള നിയമ ബന്ധനങ്ങൾ എന്തിന് എന്ന് ആലോചിച്ചാൽ ഉത്തരം ചെന്നെത്തുന്നത് മനുഷ്യൻ്റെ സ്വാർത്ഥതയിലേയ്ക്കാണ്. എൻ്റെ സ്വന്തം പ്രയത്നം അത് മറ്റാരെങ്കിലും അവരുടെ പ്രയത്നമായി മാറ്റി അവതരിപ്പിക്കാനോ ഉപയോഗപ്പെടുത്താനോ പാടില്ല ! ഇനി അഥവാ
അതുപയോഗപ്പെടുത്തിയാൽ അത് കണ്ടെത്തിയ എനിയ്ക്കു കൂടി കടപ്പാട് രേഖപ്പെടുത്തിയിരിക്കണം !

ഇപ്പറഞ്ഞ കാര്യങ്ങളും സിദ്ധന്മാരുമായി എന്ത് ബന്ധം ?

ക്ഷണ നേരം കൊണ്ടാണ് ഇന്ന് ആധുനിക വൈദ്യശാസ്ത്രം വളർന്നു കൊണ്ടിരിക്കുന്നത് ഇതിനു പിൻബലം നല്കുന്നത് ശാസ്ത്ര സാങ്കേതിക രംഗം തന്നെയാണ്. എന്നാൽ ഇത്തരം ശാസ്ത്ര സാങ്കേതിക പിൻബലമൊന്നുമില്ലാത്ത കാലത്താണ് സിദ്ധൻമാർ സിദ്ധ വൈദ്യ ശാസ്ത്രത്തെ രൂപകല്പന ചെയ്തിരുന്നത്.

അതെങ്ങനെ സാധിച്ചു എന്ന ചോദ്യത്തിനു പിന്നിൽ സാധാരണക്കാരനായ എനിയ്ക്കൊക്കെ ഇന്നും ഇങ്ങനെ അൽഭുതത്തോടെ ചിന്തിച്ചിരിക്കാനേ കഴിയു !

“സിദ്ധർകൾ എൻറാൽ സിവലോകം ഇങ്കേ ദർശ്ശിത്തോർ”

സിവ ലോകം അതെങ്ങനെ ഇവിടെ ദർശ്ശിക്കാൻ കഴിയും ?

ഇനി അഥവാ ദർശ്ശിച്ചാൽ തന്നെ അത് നഗ്നനേത്രങ്ങൾ കൊണ്ടായിരിക്കുമോ ? ദർശ്ശിച്ചത് ?

ഇത്തരത്തിലുളള സംശയങ്ങളും ചോദ്യങ്ങളുമാണ് വലിയ ഇൻറ്റലക്ച്ച്വൽ ഒന്നുമല്ലാത്ത സാധാരണക്കാരനായ ഈ എന്നെ സിദ്ധം എന്ന ഈ വിസ്മയ ലോകത്തിലേയ്ക്ക് വലിച്ചടുപ്പിച്ചത്.

ഇന്നും അവസരം കിട്ടുമ്പോഴൊക്കെ അറിവുള്ളവർക്കൊപ്പം എത്ര സമയവും ചിലവഴിക്കാൻ ശ്രമിക്കും…

സമയത്തെ ബന്ധനത്തിൽ നിന്നും മുക്തമായി ജ്ഞാനികളെ ശ്രവിച്ചാൽ അവർ വാചാലരാകും…

അവരിലെ അറിവുകൾ നമുക്കു മുന്നിൽ തുറക്കും ഒരു നിയോഗം പോലെ പൊഴിഞ്ഞു വീഴുന്ന
അമൂല്യ രത്നങ്ങൾ കർണ്ണങ്ങളിലൂടെ പെറുക്കി ബോധ മണ്ഡലത്തിൽ സൂക്ഷിക്കാം…

അത്തരത്തിൽ ഒരു ഗുരു മുഖത്തു നിന്നും പെറുക്കിയെടുത്ത കുറച്ച് അറിവുകൾ പങ്കുവെക്കാം…

കടപ്പാട് : ഗുരുപാദങ്ങളിൽ

” അണ്ഡത്തിലുള്ളതെ പിണ്ഡം
പിണ്ഡത്തിലുള്ളതെ അണ്ഡം
അണ്ഡവും പിണ്ഡവും ഒൻറേ
അതൈ അറിന്തു താൻ പാർക്കും പോതെ “

തിരുമൂലർ സിദ്ധൻ്റെ പാടലാണ്.

ഒരു കൊച്ചു തമിഴ് സിദ്ധ നിയമം കൂടി പറയട്ടെ !

നാലു വരി നീളുന്ന ഏതൊരു സിദ്ധർ പാടലെടുത്താലും അതിൻ്റെ അവസാനത്തെ വരികളിൽ സിദ്ധന്മാർ ഒരു ചാവി അഥവാ താക്കോലൊളിപ്പിക്കും…

ആ താക്കോൽ തിരിച്ചറിയാനുള്ള യുക്തിയുള്ളവൻ അഥവാ ഗുരുവിൻ്റെ സമ്മതം കിട്ടിയവൻ മാത്രം അതെടുത്ത് തുറന്നാൽ മതിയെന്നാണത്രെസിദ്ധന്മാരുടെ വീക്ഷണമെന്ന് ഗുരുവചനം

പഞ്ചഭൂത നിർമ്മിതമായ പ്രപഞ്ചവും പഞ്ചഭൂത നിർമ്മിതമായ പ്രാണ പ്രതിഷ്ഠയുള്ളഈ ശരീരവും ഒന്നുതന്നെയാണ്…

” അതൈ അറിന്തുതാൻ പാർക്കും പോതെ “

പാടലിൽ മൂലൻ ഒളിപ്പിച്ച താക്കോൽ ഈ വരികളിലാണ്.

സ്വന്തം ശരീരത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ദൃവ്യ രസതന്ത്രം തിരിച്ചറിഞ്ഞ ദ്രാവിഡൻ സിദ്ധനത്രെ സ്വന്തം പ്രാണൻ്റ ചലനവും ശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രസതന്ത്രവും തിരിച്ചറിഞ്ഞുകൊണ്ട് പ്രപഞ്ചത്തിൻ്റെ ചലനങ്ങളെ നോക്കി കാണുമ്പോൾ മാത്രമേ തിരിച്ചറിയാനാകു. അണ്ഡവും, പിണ്ഡവും ഒന്നാണെന്നുള്ള സത്യം

ഈ രസതന്ത്രം സ്വായത്തമാക്കിയവന് സ്വന്തം പ്രാണനെ സംരക്ഷിച്ച് നിലനിർത്താനുള്ള ഔഷധങ്ങൾ അത് ചെറു പുല്ല് മുതൽ പടു വൃക്ഷങ്ങളായും, ജൈവമായും, ധാതു വായും ജീവനെ നിലനിർത്തുന്ന പ്രാണവായു പോലെ നിറച്ചിരിക്കുന്നു പ്രപഞ്ചനാഥൻ ഈ പ്രപഞ്ചത്തിൽ. അതിലൊരംശം തന്നെയാണ് സർവ്വ ജീവജാലങ്ങളും ഉൽപെട്ട ഈ ഞാനും ഇതു വായിക്കുന്ന നിങ്ങളും…

ഭാരതത്തിലെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കല്ലുകൾ കൊണ്ടുള്ള ക്ഷേത്ര നിർമ്മാണ കല കണ്ട് കണ്ണ് തള്ളിയ സായിപ്പിൻ്റെ ഏറ്റവും പുതിയ കണ്ടു പിടിത്തം ഇതെല്ലാം അമാനുഷികം അഥവാ ഏലിയൻ സൃഷ്ടി… ഈ അവഞ്ചർസ് സിനിമയിലൊക്കെ കാണുന്ന പോലെ !

സായിപ്പിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ! ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് സാധ്യമാകാത്തത് എങ്ങനെ മനുഷ്യർക്ക് സാധ്യമാകും. എന്നത് ചോദ്യം തന്നെ ?

അവിടെയാണ് സിദ്ധന്മാരുടെ രസതന്ത്രം അഥവാ ആൽക്കമി എന്ന അൽഭുതം…

ചില പച്ചില ചാറുകൾകൊണ്ട് ദ്രവ രൂപത്തിലുള്ള രസത്തെ ബന്ധിച്ച് ഘരമാക്കാൻ സാധിക്കുമെങ്കിൽ, ചില പച്ചില ചാറുകൾ ഉപയോഗിച്ച് വലിയ പാറകളെ പൊട്ടിക്കാനും കാർവ് ചെയ്യാനുമാണൊ കഴിയാത്തത് ?

അഞ്ഞുറും ആയിരവും വർഷങ്ങൾ ഉപയോഗിക്കാവുന്ന മരുന്നുകൾ കെട്ടാമെങ്കിൽ പിന്നെ ഈ ക്ഷേത്ര നിർമ്മിതിയിലൊക്കെ എന്ത് വിസ്മയം ?ഏതാണ്ട് പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ഒരു നിമിത്തം പോലെ ചിതംബരം കോവിലിൽ കണ്ട വിസ്മയം എന്നെ അത്ഭുതപ്പെടുത്തി !

മനുഷ്യ ശരീരത്തിലെ നാഡീ ഞരമ്പുകളും, തത്ത്വങ്ങളുമൊക്കെ ഇവിടെ ആലേഘനം ചെയ്തിരുക്കുന്നു എന്ന് ക്ഷേത്ര തന്ത്രി പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നു !

ബി സി എ പഠിച്ചു കൊണ്ടിരുന്ന ഞാൻ എങ്ങനെ ഇന്ന് സിദ്ധ വഴിയിൽ വന്നു പെട്ടു എന്നതിന് ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഉത്തരം

ഒരു പക്ഷെ ലോകത്തിലാദ്യമായി  Open source എന്ന ആശയത്തെ കൊണ്ട് വന്നത് സിദ്ധമാരാണെന്ന് പറയേണ്ടി വരും കാരണം അവരുടെ അറിവുകൾക്ക് കോപ്പിറൈറ്റ് ഒന്നുമുണ്ടായിരുന്നില്ല !

എല്ലാം മനുഷ്യരാശിയുടെ നന്മയെ മാത്രം മുന്നിൽ കണ്ട് ചിട്ടപ്പെടുത്തിയത് മാത്രമാണ് തമിഴ് നാട്ടിൽ സിദ്ധന്മാരുടെ സമാധി തലങ്ങളായ ക്ഷേത്രങ്ങൾക്ക് ഇന്നത്തെ ആധുനിക ക്ഷേത്രങ്ങളുമായി വലിയ ബന്ധമൊന്നുമില്ല ! കാരണം അത്തരം ക്ഷേത്രങ്ങൾ മാനസ്സിക സംരക്ഷണത്തിനപ്പുറത്ത് ശരീര സംരക്ഷണത്തിന് കൂടി ഉതകുന്ന ചികിത്സാലയങ്ങളായിരുന്നു…

അതിനെ കുറിച്ച് ഇനിയും എഴുതാം ഈ കുത്തി കുറിച്ചതെല്ലാം പല പല ഗുരു മുഖങ്ങളിൽ നിന്നും പെറുക്കി  ശേഖരിച്ചത് മാത്രമാണ്…

കടപ്പാട് : ഗുരു പാദങ്ങളിൽ

Tags: സിദ്ധന്മാര്‍സിദ്ധംസിദ്ധവൈദ്യംOpen Source

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media