കൊല്ലം ജില്ലയിലെ അഞ്ചല്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയായും ആയൂര്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരെയായും കിടക്കുന്ന കോട്ടുക്കല്‍ എന്ന ഗ്രാമത്തില്‍ പാടങ്ങളുടെ പച്ചപ്പിനാല്‍ പ്രശാന്തസുന്ദരമായ സ്ഥലത്ത് ഏകദേശം ആറാം നൂറ്റാണ്ടില്‍ ചടയമംഗലം ദേശം വാണിരുന്ന നെടുംചടയനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ കോട്ടുക്കല്‍ ഗുഹാക്ഷേത്രം എന്ന് പറയപ്പെടുന്നു.
ഈ ക്ഷേത്രത്തില്‍ ഒരൊറ്റ പാറയില്‍ തുരന്നെടുത്ത അഞ്ചടി വ്യാപ്തിയിലുള്ള രണ്ടു ഗുഹകളുണ്ട്. രണ്ടു ഗുഹയിലും നാലടി പൊക്കമുള്ള ശിവലിംഗം കൊത്തിയിട്ടുണ്ട്. രണ്ടു ശ്രീകോവിലിനും ഇടയ്ക്കായി ഗണപതിയുണ്ട്.
ഒന്നാമത്തെ ശ്രീകോവിലിനു മുന്നിലായി നന്ദിയെയും ഇടതുവശത്തെ ഭിത്തിയിലായി ഗണപതിയെയും കൊത്തിയിട്ടുണ്ട്. ശിവലിംഗത്തില്‍ ഭസ്മ ചാര്‍ത്താണ്.
രണ്ടാമത്തെ ശ്രീകോവിലിനു വലതുവശത്തെ ഭിത്തിയിലായി ഹനുമാനെ കൊത്തിയിട്ടുണ്ട്. ശിവലിംഗത്തില്‍ ചന്ദന ചാര്‍ത്താണ്.
ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ് പൂജാദികാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്.
ആയൂരിനടുത്ത് ഇത്തിക്കരയാറിനു കുറുകെയുള്ള പാലത്തിനു തൊട്ടുമുന്നേ വലത്തേയ്ക്ക് തിരിഞ്ഞ് മഞ്ഞപ്പാറ വഴിയാണ് എളുപ്പം.
ഗൂഗിള്‍ മാപ്: http://goo.gl/maps/vUcQA
Discussion about this post