ഹരഹരോ… ഹരഹര…
കഴക്കൂട്ടം മഹാദേവര്‍ അമ്പലത്തില്‍ നിന്നും മണ്‍വിള ബാലസുബ്രഹ്മണ്യ കോവിലിലേയ്ക്ക് പോകുന്ന കാവടിയാത്രയില്‍ നിന്നും അടര്‍ത്തിപകര്‍ത്തിയെടുത്തത്.
(a)ഇത് വിശ്വാസമാണ്, ശരിയാണ്; (b)അന്ധവിശ്വാസമാണ്, പീഡനമാണ്, തെറ്റാണ്, നിരോധിക്കണം – ഇങ്ങനെയൊക്കെ നിങ്ങള്‍ ഓരോരുത്തര്‍ക്കും തോന്നാം. അതൊക്കെ സ്വയം ആലോചിച്ചോള്ളൂ.
പറവക്കാവടി എടുക്കുന്നവരുടെ ശരീരം തുളച്ച് ഈ സ്റ്റീല്‍ കൊളുത്ത് ഇടുന്നതും മറ്റും ഇന്നലെ ഞാന്‍ നേരിട്ടു നോക്കി കണ്ടു. അവരില്‍ ചിലരോടും അവരുടെ കുടുംബാംഗങ്ങളോടും സംസാരിച്ചു. ഇതൊക്കെ നടക്കുമ്പോള്‍ ഇവരാരും വേദനകൊണ്ട് അല്പമൊന്നു കരഞ്ഞതായി കണ്ടില്ല. ഹരഹരോ ഹരഹര, വേല്‍ വേല്‍ വേല്‍ തുടങ്ങിയ ധ്വനികള്‍ മാത്രം. ശൂലം കവിളില്‍ കൂടി കുത്തിയെടുക്കുമ്പോള്‍ കണ്ണുകളില്‍ യാതൊരു ഭാവമാറ്റവും കണ്ടില്ല. ചിലരുടെ മുതുകത്ത് മുന്‍പു പറവക്കാവടി എടുത്തതിന്റെ തഴമ്പ് ഉണ്ടായിരുന്നു.
ഇതൊക്കെ ശരിയെന്നോ തെറ്റെന്നോ പറഞ്ഞതല്ല, അവരുടെ ആ സമയത്തെ മാനസികാവസ്ഥ എഴുതിയെന്നുമാത്രം. ഈ ലോകമേ മായ!
Discussion about this post