പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം

 

ആകാശത്തിലൂടെ പറന്നു നടക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല…!

നമ്മുടെ രാജ്യത്ത് അത്രയേറെ പ്രാധാന്ന്യമല്ലാതിരുന്ന സാഹസിക കായിക വിനോദങ്ങളിൽ ഒന്നാണ് പാരാമോട്ടോർ ഫ്ലയിംഗ്

അതിന്‍റെ പ്രധാന കാരണം ഇതിന്‍റെ ഭാരിച്ച ചെലവുകൾ തന്നെയാണ്
എന്നാൽ ഈ കായിക വിനോദത്തെ ടൂറിസവുമായി ബന്ധപ്പെടുത്തി കൂടുതൽ സാദ്ധ്യതകൾ കണ്ടെത്താനായി പ്രയത്നിക്കുകയാണ് വക്കം സ്വദേശിയായ ജീനേഷ് പവിത്രൻ.

ഏതാണ്ട് 20 കിലോ ഭാരമുള്ള എഞ്ചിനും പാരച്ചൂട്ടും അടങ്ങുന്നതാണ് ഈ ഉപകരണം ചിലവ് ഏതാണ്ട് 4 മുതൽ 8 ലക്ഷം രുപ വിലവരും

രസകരമായ ഫ്ലയിങ്ങ് അനുഭവങ്ങളും, അറിവുകളും യുവക്കള്‍ക്കായി പങ്കുവെക്കുകയാണ് ഈ ചെറുപ്പക്കാരൻ !

പാരാ മോട്ടോർ ഫ്ലയിഗിന് ലൈസൺസ് ആവശ്യമാണോ ?

ആവശ്യമില്ല..! എന്നാല്‍ ചില ആന്താരാഷട്ര വ്യോമയാന നിയമങ്ങൾ പാലിക്കേണ്ടതായി ഉണ്ട് ഉദാഹരണത്തിന് കലാവസ്ഥ മഴ, കാറ്റ്…
5 നോട്ട് അതൊ അതിന് മുകളിലോ കാറ്റിന് വേഗതയുണ്ടെങ്കിൽ പറക്കാൻ പാടില്ല. ഒരു ലോക്കേഷനിലെ കാലാവസ്ഥ, കാറ്റിന്റെ ദിശ, വേഗത എന്നിവ ഫോൺ ആപ്ലിക്കേഷൻ വഴി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്

എത്രദുരം പാരാ മോട്ടോറിൽ പറക്കാൻ സാധിക്കും ?

ഏതാണ്ട് മണിക്കുറിൽ 25 മുതൽ 72 കി മി വേഗതയിൽ വരെ പറക്കാൻ സാധിക്കും 500 അടി മുതൽ 20000 അടി പൊക്കത്തിൽ വരെ പറക്കാനുള്ള ശേഷി ഇതിനുണ്ട്

പാരാമോട്ടോറില്‍ പറക്കുന്നത് സുരക്ഷിതമാണൊ ?

തീർച്ചയായും സുരക്ഷിതമാണ് ! പക്ഷെ എല്ലാം പറക്കുന്ന ആളിന്റെ ക്ഷമയും, പറക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലം, സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഗീയറുകൾ എല്ലാം തന്നെ എപ്പോഴും കരുതുക എന്നതും പ്രത്യേകം ശ്രദ്ധിക്കണം…!
ഉദാഹരണത്തിന് പറക്കാനായി മിക്കവാറും എല്ലാപേരും തിരഞ്ഞെടുക്കുന്നത് കടൽ തീരങ്ങളാണ് അതുകൊണ്ടു തന്നെ എന്തെങ്കിലും സാങ്കേതിക തകരാറു കൊണ്ട്
കടലിൽ ഇറക്കേണ്ടതായി വന്നാൽ അഗാമ എന്ന ഉപകരണം എപ്പോഴും കരുതേണ്ടതാണ്… കാറിലെ എയർ ബാഗുകളെ പോലെ വെള്ളത്തിൽ വീണാൽ ഉടൻ അഗാമ പൊട്ടി ഒരു ബലൂണായി വെള്ളത്തിൽ പൊങ്ങി കിടക്കാൻ സഹായിക്കും…!
അതുപോലെ തന്നെ അധികമായി ഒരു സേഫ്റ്റി പാരച്ചൂട്ടും മെഷീനിൽ കരുതേണ്ടതാണ്…അതുപോലെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പറക്കുന്ന സ്ഥലവും സമയവും അറീക്കേണ്ടതുമാണ്…!
തുടരും…!

ഡോ. അമൃത് · വീഡിയോ · 31-01-2018 · വര്‍ക്കല മേല്‍വെട്ടൂരില്‍ 'അഗസ്ത്യഗുരു സിദ്ധമര്‍മ്മ ചികിത്സാലയം' സിദ്ധാശുപത്രി നടത്തുന്നു. സിദ്ധമര്‍മ്മ ചികിത്സാരീതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. ഫോണ്‍ : 9995205441 F T G+ W

Leave a Reply

Your email address will not be published. Required fields are marked *