നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്

തിരുവനന്തപുരം കാട്ടായിക്കോണം ജങ്ങ്ഷനിലെ മതിലില്‍ ചുവന്ന നിറത്തില്‍ തലയോട്ടിയും അസ്ഥിയും വരച്ച്, കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സ് അന്നാട്ടുകാര്‍ക്ക് അപകട സൂചന നല്‍കുന്നു.

അവരുടെ ചുവരെഴുത്ത് അനുസരിച്ച് അവിടെ ആര്‍എസ്എസിന്റെ സാന്നിധ്യം കുറവാണ്. ആര്‍എസ്എസ് ‘നിരോധിത മേഖല’യാണ് കാട്ടായിക്കോണം എന്നും ആര്‍എസ്എസിനെ കാട്ടയിക്കോണത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കാട്ടായിക്കോണത്ത് ആര്‍എസ്എസിന്റെ കുറവായതിനാലും ഇടതുഭീകരര്‍ കൂടുതലായതിനാലും അന്നാട്ടുകാര്‍ ഭീതിയോടെ ജീവിക്കണം എന്നാണ് ചുവരെഴുത്ത് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെയല്ലേ കരുതാനാകൂ?

മറ്റൊരു സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ വിലക്കേര്‍പ്പെടുത്താന്‍ ധൈര്യപ്പെടുന്നവരെ, നാട്ടുകാര്‍ പേടിച്ചല്ലേ കഴിയൂ? ലോകത്ത് ദുഷ്ടന്മാരുടെ എണ്ണം ശിഷ്ടന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലാകുമ്പോള്‍, പേടിക്കാതിരിക്കുന്നതെങ്ങനെ?

2016 മാര്‍ച്ചില്‍ ഇടതു ഭീകര സംഘത്തിന്റെ അക്രമത്തില്‍ ആര്‍എസ്എസ് താലൂക്ക് പ്രചാരക് ആയിരുന്ന അമലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ഥലമാണ് കാട്ടായിക്കോണം എന്നത് ജനം മറക്കില്ല.

പഴയ വാര്‍ത്ത: സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ കാട്ടായിക്കോണം നടുങ്ങി (മാര്‍ച്ച്‌ 16, 2016)

ശ്രീ · സാമൂഹികം · 09-10-2017 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *