കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home ലേഖനം

മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം

ഡോ. അമൃത് by ഡോ. അമൃത്
August 11, 2016
in ലേഖനം
മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
0
SHARES
0
VIEWS
Share on FacebookShare on Twitter

ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ അമ്മാമ്മ (അമ്മയുടെ അമ്മ) പറഞ്ഞ് കേട്ട വാക്കാണ്‌ മുക്കാലുവട്ടം ഭഗവതി!

കുട്ടിക്കാലം അമ്മാമ്മ മുക്കാലുവട്ടം അമ്പലത്തില്‍ ദീപാരാധന കാണാന്‍ കൊണ്ടുപോകുമായിരുന്നു. ദീപാരാധന കണ്ടു മടങ്ങുമ്പോള്‍ അടുത്തുള്ള കടയില്‍ നിന്നും മിഠായി വാങ്ങിതന്നിട്ടുള്ളത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്റെ ബാല്യം ഒരുപക്ഷെ മിഠായിയെ സ്നേഹിച്ചാകം അമ്മാമ്മയുടെ കൂടെ ഓടിയതെങ്കിലും, ഭക്തി മാര്‍ഗ്ഗത്തിന്‍റെ വിത്തുകള്‍ എന്നില്‍ വിതച്ച അമ്മാമ്മയ്ക്ക് പ്രണാമം! ബാല്യത്തില്‍ അമ്മാമ്മ പകര്‍ന്ന ചെറിയ ചെറിയ അറിവുകള്‍ ഞാന്‍ ഓര്‍ത്തെടുക്കട്ടെ!

മുക്കാലുവട്ടത്തമ്മയെന്നാല്‍ ഒരു പ്രദേശത്തേ ഈശ്വരാംശം കുടികൊള്ളുന്ന ഓരോ ജീവനുകള്‍ക്കും ശക്തി പകരുന്ന പ്രകൃതിയില്‍ കുടികൊള്ളുന്ന ഊര്‍ജ്ജം! ഇത് എന്റെ അമ്മാമ്മയുടെ സിദ്ധാന്തം (പൂര്‍വ്വികര്‍ പകര്‍ന്ന അറിവാകാം). നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിയെ ആരാധിച്ചുപോന്നിരുന്നു എന്നതിന്റെ ബാക്കിപത്രമാണ് നമ്മുടെ കാവുകള്‍ ! നമുക്കെല്ലാം ശ്വസിക്കാന്‍ ആവശ്യമായുള്ള അമൃതാകുന്ന ശുദ്ധ പ്രാണവായു ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായിരുന്നു കാവുകള്‍! കാലങ്ങള്‍ കടന്നപ്പോള്‍ ജ്ഞാന മാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ അറിവുകള്‍ നേടിയ ജ്ഞാനികള്‍ അഥവാ സിദ്ധന്മാര്‍ നാഗങ്ങളെ കാവുകളില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങി ! നാഗങ്ങളും മനുഷ്യശരീരത്തിന്റെ പ്രാണന്‍ അഥവാ നാഡി ശാസ്ത്രവുമായുള്ള ബന്ധം ഏതൊരു സാധാരണക്കാരനും മനസ്സിലാകും വിധം ശ്രീ നാരായണ ഗുരു കുണ്ഠലിനി പാട്ടിലുടെ പ്രതിപാദിക്കുന്നുണ്ട്! ഒരു ചിട്ടയായ ജീവിത ശൈലിയിലുടെ മനുഷ്യന്‍ പ്രകൃതിയുമായി ഇഴുകിച്ചേരുകയും വ്യാധികള്‍ വരുമ്പോള്‍ അവന്‍ പ്രകൃതിയെ തന്നെ ആശ്രയിച്ചു!

അങ്ങനെ കാലങ്ങള്‍ കടുന്നു പോയപ്പോള്‍ വ്യാധികളില്‍ വച്ച് മാരകമായ, അഹങ്കാരം അഥവാ ഞാന്‍ എന്ന ഭാവം മനുഷ്യന്‍റെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍, അതിനു പോം വഴിയായി പ്രകൃതിയെ ആരാധിക്കുന്നതോടൊപ്പം ജീവാംശങ്ങളില്‍ ഉള്ള ഈശ്വരാംശത്തെ താന്ത്രിക വിധിപ്രകാരം ഒന്നിലേയ്ക്ക് ആവാഹിച്ചു ആരാധിക്കാന്‍ തുടങ്ങി!

എല്ലാം മനസ്സിലെ അഹന്തയെ അഥവാ അഹങ്കാരത്തെ എരിച്ചു കളയാനും പ്രകൃതിയെ ശുദ്ധീകരിക്കാന്‍ വേണ്ടിയും! മനുഷ്യരില്‍ ജീവന്റെ ഉത്ഭവം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ആണെങ്കിലും ജീവന്റെ പൂര്‍ണരൂപം മാതാവിന്റെ ഉദരത്തിലായതുകൊണ്ടാവാം നമ്മുടെ പൂര്‍വികര്‍ പ്രകൃതിയെ മാതാവായി കണ്ടതും. അതുകൊണ്ട് തന്നെ മുക്കാലുവട്ടം പ്രദേശത്തെ പ്രകൃതിയില്‍ കുടികൊള്ളുന്ന അമ്മയെന്ന പ്രതിഭാസം അന്നും ഇന്നും എന്നും അതീവ ശക്തിയോട് കൂടി അവിടെ പ്രവഹിക്കുന്നു എന്നാണ് അമ്മാമ്മ എന്നില്‍ പകര്‍ന്ന വിശ്വാസം.

അന്ന് അമ്മാമ്മ പറഞ്ഞ കുഞ്ഞന്‍ അറിവുകള്‍ പിന്നെ പഠിച്ച ശാസ്ത്രത്തെ പോലെ ശക്തിയുണ്ടായിരുന്നു എന്ന് ഞാന്‍ ഇന്ന് തിരിച്ചറിയുന്നു!

എല്ലാ ദിവസവും വൈദ്യശാലയില്‍ പോകുമ്പോള്‍ എന്റെ ഭാര്യ ചോദിക്കാറുണ്ട് എന്തിനാ ചെളിയില്‍ കൂടി വണ്ടി കൊണ്ട് പോണത് വേറെ നല്ല വഴി ഉണ്ടല്ലോ എന്ന്. പക്ഷെ അതിനൊരു ചിരി മാത്രമേ എനിക്ക് മറുപടി ഉള്ളു! കാരണം മുക്കാലുവട്ടത്തമ്മയുടെ മുമ്പില്‍ ചെന്ന് ഒന്ന് വണങ്ങി ആ ഊര്‍ജ്ജം അനുഭവിച്ചു കൊണ്ട് തുടങ്ങുന്ന ദിവസങ്ങള്‍ക്കു ഒരു സുഖമാണ് ആ സുഖം മുക്കാലുവട്ടം പരിസരവാസികള്‍ക്ക് മാത്രം സ്വന്തം!

Tags: SLIDER

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഡാറ്റ എങ്ങനെ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം?
  • സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍ – കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍
  • കേരളഗാനം – ജയജയ കോമള കേരള ധരണി
  • നവരാത്രിയും ദസറപ്പെരുന്നാളും എഴുത്തുകൂദാശയും
  • മതം നോക്കിയുള്ള സാംസ്കാരിക പ്രതികരണം
  • നഗ്നതകാട്ടി പ്രതിഷേധിക്കേണ്ടിവരുന്ന ഗതികേടും രാഷ്ട്രീയ മുതലെടുപ്പും
  • നന്ദിനി പാല്‍ – ആറുമാസം കേടുകൂടാതെ സൂക്ഷിക്കാം
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media