ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം

ullivada

ഉള്ളിയുടെ വില 100 രൂപ ആയിരുന്നപ്പോഴും ഇപ്പോള്‍ 20 രൂപ ആയപ്പോഴും ഉള്ളിവട 7 രൂപ തന്നെ. കച്ചവടക്കാര്‍ക്ക് ലാഭം കൂടി എന്നര്‍ത്ഥം. വടയുടെ വലുപ്പവും മാറിയിട്ടില്ല.

ഉള്ളിയ്ക്ക് നൂറു രൂപ വില ആയിരുന്നപ്പോള്‍ അവര്‍ നഷ്ടത്തില്‍ ഉള്ളിവട വിറ്റിരുന്നോ? ഇല്ലേയില്ല.

ഇപ്പോള്‍ കൂടുതല്‍ കിട്ടുന്ന ലാഭം അവര്‍ സേവനപ്രവര്‍ത്തനത്തിനു ഉപയോഗിക്കുമോ? ഇല്ലേയില്ല.

ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, പെട്രോളിന്റെയും ഡീസലിന്റെയും റിട്ടെയില്‍ വില വളരെ കുറഞ്ഞാലും അത് സാധാരണക്കാരന്റെ ജീവിതത്തില്‍ വേണ്ടത്ര മാറ്റം ഉണ്ടാക്കില്ല. സ്വന്തം വാഹനം ഉള്ളവര്‍ ആവശ്യത്തിനു മാത്രം വാഹനം ഉപയോഗിക്കട്ടെ, അതില്‍ നിറയ്ക്കാനുള്ള പെട്രോളിന്റെ വില ചെലവാക്കട്ടെ, അതില്‍ നിന്നും സര്‍ക്കാരിന് വര്‍ദ്ധിപ്പിച്ച നികുതിയിനത്തില്‍ കിട്ടുന്ന അധികപണം ചെലവഴിച്ച് പഴയ കടം തീര്‍‍ക്കുന്നതും നല്ല റോഡുകളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കുന്നതുതന്നെയാണ് സാധാരണക്കാരനായ പൊതുജനത്തിന് നല്ലത്.

ഇതൊരു വമ്പന്‍ സാമ്പത്തിക അനാലിസിസ് അല്ല, ഉള്ളിവട കഴിച്ചപ്പോള്‍ തോന്നിയത് എഴുതിയെന്നേയുള്ളൂ.

ശ്രീ · സാമൂഹികം · 14-02-2016 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *