ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.

ambedkar-teamസ്വാതന്ത്ര്യാനന്തരം ശ്രീ ബി. ആര്‍. അംബേദ്‌കര്‍ ചെയര്‍മാനായി നിയമിക്കപ്പെട്ട കമ്മിറ്റി എഴുതിയുണ്ടാക്കി അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന നിയമനിര്‍മ്മാണസഭയില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സഭ അംഗീകരിച്ച ഭരണഘടന ഭാരതത്തില്‍ നിലവില്‍വന്നത് 1950 ജനുവരി 26നാണ്. ആ ദിവസത്തിന്റെ വാര്‍ഷികാഘോഷമാണ് റിപബ്ലിക് ഡേ അഥവാ ഗണതന്ത്രദിവസം.

1930 ജനുവരി 26നു ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും അന്നത്തെ ദേശീയ കോണ്‍ഗ്രസ്‌ പൂര്‍ണ്ണ സ്വരാജ് പ്രഖ്യാപിച്ചത്തിന്റെ ഓര്‍മ്മയ്ക്കാണ് ജനുവരി 26 എന്ന ദിവസം തിരഞ്ഞെടുത്തതത്രേ.

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് നടപ്പാക്കാപ്പെടുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ഗണതന്ത്രം അഥവാ റിപ്പബ്ലിക്.

പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക എന്ന ലാറ്റിൻ പദത്തിൽ നിന്നാണത്രേ റിപ്പബ്ലിക് എന്ന പദം ഉണ്ടായത്. റിപ്പബ്ലിക് എന്നതിന്റെ ഭാരതീയ വാക്കാണ്‌ ഗണതന്ത്രം, അതായത് കൂട്ടത്തിന്റെ കൗശലം അഥവാ കൂട്ടായുള്ള രാജ്യതന്ത്രം എന്നര്‍ത്ഥമത്രേ.

റിപബ്ലിക് ദിനാശംസകള്‍ക്കപ്പുറം പ്രവൃത്തിയാണ്‌ നമുക്കാവശ്യം. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വിഘാതമായി വരുന്ന ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്തു മുന്നേറാന്‍ നമുക്കു കഴിയട്ടെ.

ശ്രീ · ലേഖനം · 26-01-2016 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *