ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഡാറ്റ എങ്ങനെ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം?

facebook-profile-backup

ഫെയ്സ്ബുക്കില്‍ നിന്നും നിങ്ങളുടെ പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും മെസ്സേജുകളും പ്രൊഫൈല്‍ വിവരങ്ങളും കോണ്ടാക്ട്സ് വിവരങ്ങളും എല്ലാം ഒരു ZIP ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാം. എങ്ങനെ?

  • ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്യുക. സെറ്റിംഗ്സ് എടുക്കുക.
  • General Account Settings ടാബില്‍ പോകുക.
  • അടിവശത്തുള്ള Download a copy of your Facebook data എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • Start My Archive എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  • ചോദിക്കുമ്പോള്‍ ഒന്നുകൂടി പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക
  • എന്നിട്ട് Start My Archive എന്ന് കണ്‍ഫേം ചെയ്യുക
  • കുറച്ചു സമയം കഴിഞ്ഞ് എല്ലാം ഡൌണ്‍ലോഡിന് റെഡി ആകുമ്പോള്‍ നിങ്ങളുടെ പ്രൈമറി ഇമെയില്‍ അഡ്രസില്‍ ഡൌണ്‍ലോഡ് ലിങ്ക് അയച്ചുതരും.

ഈ ZIP ഫയല്‍ സൂക്ഷിച്ചു വയ്ക്കുക. പ്രൈവറ്റ് ആണെങ്കില്‍ മറ്റാരും എടുക്കാന്‍ ഇടയില്ലാതെ സൂക്ഷിച്ചു വയ്ക്കാന്‍ മറക്കരുതേ!

ഇങ്ങനെ Archive ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിനു യാതൊരു കുഴപ്പവും സംഭവിക്കില്ല, അത് പഴയതുപോലെ തുടര്‍ന്നോളും.

ഈ zip ഫയല്‍ unzip ചെയ്ത് index.htm ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പ്രൊഫൈല്‍ ഡാറ്റ ബ്രൌസറില്‍ കാണാം.

More: Accessing Your Facebook Data

ശ്രീ · ലേഖനം · 02-01-2016 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *