മതം നോക്കിയുള്ള സാംസ്കാരിക പ്രതികരണം

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പത്രത്തില്‍ വായിച്ച വാര്‍ത്തകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ വാര്‍ത്തകളില്‍ കാണുന്ന സ്ത്രീ വിരുദ്ധതയ്ക്കെതിരെ ‘സാഹിത്യ സാംസ്കാരിക നായകര്‍’ ആരുംതന്നെ പ്രതികരിച്ചതായോ ഒച്ചപ്പാടുണ്ടാക്കിയതായോ ഇതുവരെ കേട്ടില്ല. അതെന്തേ? സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചു പറയുമ്പോള്‍ അതില്‍ മതഭേദം നോക്കേണ്ടതുണ്ടോ? ഇനി വാര്‍ത്ത വായിക്കൂ.

1. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും കൂട്ടരും (സുന്നി ജാതിക്കാര്‍) ‘മുസ്‌ലിം ജമാഅത്ത്’ എന്ന പേരിൽ ബഹുജന സംഘടനയുണ്ടാക്കുന്നു. സംഘടനയിൽ സ്ത്രീകൾക്ക് അംഗത്വം നൽകേണ്ടെന്ന തിരുമാനത്തിലാണ് കാന്തപുരം വിഭാഗം. നിലവിലും കാന്തപുരം വിഭാഗത്തിന്റെ സംഘടനകളിൽ സ്ത്രീകൾക്ക് സ്ഥാനമാനങ്ങളില്ല. [ വാര്‍ത്ത: http://goo.gl/NXdvbK ]

2. ദുബൈയില്‍ ജോലി ചെയ്യുന്ന വൈക്കം സ്വദേശിയായ യുവാവ് വാട്‌സ്ആപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയെന്നു ചേര്‍ത്തല സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വനിതാ കമീഷനില്‍ പരാതി നല്‍കി. നാലുമാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ ദുബൈയിലേയ്ക്ക് പോയ വരന്‍ പിന്നീട് യുവതിയുടെ വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. യുവതിയെ ഇഷ്ടമല്ലെന്ന് വ്യക്തമാക്കി തലാഖ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എഴുതിയ ശേഷം മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. [ വാര്‍ത്ത: http://goo.gl/VGKpF0 ]

3. മലപ്പുറത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു പോസ്റ്ററില്‍, മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികളുടെ ചിത്രമില്ല, പകരം ഭര്‍ത്താവിന്റെ ചിത്രം! [ വാര്‍ത്ത: http://goo.gl/5rWmML ]

വിവര്‍ത്തനം ചെയ്യപ്പെട്ടെ ഒരു പുസ്തകത്തിന്റെ പ്രകാശനത്തിനു ഉത്തരഭാരതത്തില്‍ നിന്നും ഒരു സ്വാമി വരുമെന്നു കേട്ടപാതി ഹാലിളകിയവരുള്ള ഈ കേരളത്തില്‍ തന്നെയാണ് ഇക്കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് വെറുതെ അറിഞ്ഞിരിക്കാം. പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ മതം നോക്കിയാണ് ‘സാംസ്കാരിക നായകര്‍’ പ്രതികരിക്കുന്നതെന്നു തോന്നുന്നു!

ശ്രീ · ലേഖനം · 11-10-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *