കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home നാട്ടുകാര്യം

പഴംഞ്ചൊല്ലുകള്‍

കുടുക്ക ടീം by കുടുക്ക ടീം
March 9, 2012
in നാട്ടുകാര്യം
0
SHARES
0
VIEWS
Share on FacebookShare on Twitter
  1. മൗനം വിദ്വാന് ഭൂഷണം
  2. ഇടിവെട്ട് എറ്റവന്‍റെ തലയില്‍ പാമ്പ് കടിച്ചു
  3. പയ്യെതിന്നാല്‍ പനയും തിന്നാം
  4. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
  5. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും
  6. ആരാന്റെ അമ്മയ്ക്ക ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ലചേല്
  7. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
  8. കാളപെറ്റെന്ന് കേട്ടയുടനെ കയറെടുക്കുക
  9. തള്ള ചവുട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല
  10. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചെന്നേവരൂ
  11. മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു
  12. അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക വായ്പുണ്ണ്
  13. ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണിനോക്കരുത്
  14. പണത്തിനുമീതെ പരുന്തും പറക്കില്ല
  15. അപ്പം തിന്നാല്‍ മതി കുഴി എണ്ണണ്ട
  16. പിള്ള മനസ്സില്‍ കള്ളമില്ല
  17. പട്ടിയുടെ വാല് പന്തീരാണ്ടകൊല്ലം കുഴലിലിട്ടാലും വളഞ്ഞേയിരീക്കൂ
  18. നിത്യാഭ്യാസി ആനയെ എടുക്കും
  19. പടുപാട്ടു പാടാത്ത കഴുതയുണ്ടോ
  20. കുരയ്ക്കും പട്ടി കടിക്കില്ല
  21. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
  22. കരയുന്ന കുട്ടിക്കേ പാലുള്ളൂ
  23. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുക
  24. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി ഊ ണില്ലെന്ന് പറയുക
  25. പുത്തനച്ചി പുരപ്പുറം തൂക്കുക
  26. പെണ്ണൊരുമ്പെട്ടാല്‍
  27. അടിതെറ്റിയാല്‍ ആനയും വീഴും
  28. ആനവായില്‍ അമ്പഴങ്ങ
  29. പുരകത്തുമ്പോള്‍ വാഴ വെട്ടുക
  30. എലിയെ പേടിച്ച് ഇല്ലം ചുടരുത്
  31. മിന്നുന്നതെല്ലാം പൊന്നല്ല
  32. കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം
  33. പലതുള്ളി പെരുവെള്ളം
  34. ചൊട്ടയിലെ ശീലം ചുടലവരെ
  35. കതിരില്‍ വളം വച്ചിട്ട് കാര്യമില്ല
  36. നിറകുടം തുളുമ്പില്ല
  37. കുടം കമിഴ്തിവച്ച് വെള്ളംകോരുക
  38. മുളയിലെ നുള്ളുക
  39. വെള്ളം വെള്ളം സര്‍വ്വത്ര തുള്ളികുടിക്കാനില്ലത്ര
  40. കുങ്കുമം ചുമക്കുന്ന കഴുത
  41. അണ്ണാറക്ണ്ണനും തന്നാലായത്
  42. പോറ്റമ്മ പെറ്റമ്മയാകുമോ
  43. കാക്ക കണ്ടറിയും കൊക്ക് കൊണ്ടേ അറിയൂ
  44. ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ
  45. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി
  46. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
  47. മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട്പോയി
  48. കാക്കകുളിച്ചാല്‍ കൊക്കാകില്ല
  49. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം
  50. പശുവിന്‍റെ കടിയും മാറും കാക്കയുടെ വയറും നിറയും
  51. വെള്ളത്തില്‍ വരച്ച വരപോലെ
  52. പാലം കടക്കുവോളം നാരായണ പാലം കടന്നാലോ കൂരായണ
  53. ഇലചെന്ന് മള്ളിവീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്ക തന്നെ കേട്
  54. കുതിരയ്ക്ക് കൊമ്പ് കൊടുക്കില്ല
  55. അട്ടയ്ക്ക് കണ്ണ് കൊടുക്കില്ല
  56. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാലും അത് കുപ്പകുഴിയിലേകിടക്കൂ
  57. താന്‍പിടിച്ച മുയലിന് മൂന്ന് കൊമ്പ്
  58. കണ്ണടച്ച് പാലുകുടിക്കുക
  59. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളിലിടുക
  60. മടിയന്‍ മലചുമക്കുക
  61. ഉപ്പുതിന്നവന്‍ വെള്ളകുടിക്കുക
  62. രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്പിച്ചതും പാല്
  63. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും
  64. മുറിവൈദ്യന്‍ ആളെ കൊല്ലും
  65. ആളുകൂടിയാല്‍ പാമ്പുചാകില്ല
  66. ചേരയെ തിന്നുന്ന നാട്ടില്‍ചെന്നാല്‍ നടുത്തുണ്ടം
  67. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല
  68. കയ്യാലപ്പുറത്തെ തേങ്ങ
  69. പട്ടീടെ കയ്യിലെ മുഴുവന്‍ തേങ്ങ
  70. കുരങ്ങന്റെ കയ്യിലെ പൂമാല
  71. ഉപ്പോളം വരില്ല ഉപ്പിലിട്ടത്
  72. അമ്മയ്ക്ക പ്രസവവേദന മകള്‍ക്ക് വീണവായന
  73. പണ്ടേ ദുര്‍ബല ഇപ്പോ ഗര്‍ഭിണി
  74. പട്ടി ചന്തയ്ക്ക് പോയതുപോലെ
  75. അണ്ടിപോയ അണ്ണാനെപോലെ
  76. ഇഞ്ചികടിച്ച കുരങ്ങിനെ പോലെ
  77. മക്കള്‍ക്ക് മടിയിലും ചവിട്ടാം മരുമക്കള്‍ക്ക് പറമ്പില്‍ കൂടി അയിക്കൂട
  78. ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി
  79. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ മണക്കും ചാണകം മണക്കും
  80. മുല്ലപൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം
  81. അഴകുള്ള ചക്കയില്‍ ചുളയില്ല
  82. ചക്കിക്കൊത്ത ചങ്കരന്‍
  83. പഴഞ്ചൊല്ലില്‍ പതിരില്ല
  84. കണ്ണീരില്‍ കളങ്കമില്ല
  85. കാണം വിറ്റും ഓണം ഉണ്ണണം
  86. പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും
  87. പട്ടി പുല്ല് തിന്നേമില്ല പശൂനെ ഒട്ട് തീറ്റിക്കേം ഇല്ല
  88. തേടിയ വള്ളി കാലില്‍ ചുറ്റി
  89. ഉരല്‍ ചെന്ന് മദ്ധളത്തോട്
  90. അടികൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും
  91. നിലാവത്ത് അഴിച്ചുവിട്ട കോഴി
  92. രാത്രിയില്‍ യാത്രയില്ല
  93. അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുടപിടിക്കും
  94. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
  95. അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണോ
  96. അണ്ണാന്‍ മൂത്താല്‍ മരകയറ്റം മറക്കുമോ
  97. ഗതികെട്ടാല്‍ പുലിയും പുല്ലുതിന്നും
  98. നഞ്ചെന്തിനു നാനാഴി
  99. വെള്ളപ്പൊക്കം മുറം വച്ച് തടുക്കാനാവുമോ
  100. നാവു നേരേ പറയൂ
  101. ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം പക്ഷേ ഒരാളുടെ വായടപ്പിക്കാനാവില്ല
  102. നാവു കള്ളം പറയില്ല
  103. കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്പിക്കുക
  104. വേലിതന്നെ വിളവ് തിന്നുക
  105. കടുവയെ കിടുവ പിടിക്കുക
  106. കള്ളന്‍ കപ്പലില്‍ തന്നെ
  107. കാക്ക മലര്‍ന്നു പറക്കുക
  108. കാലം മായ്ക്കാത്ത മുറിവില്ല
  109. മലയോളം ആഗ്രഹിച്ചാലെ പൊടിയോളം കിട്ടൂ
  110. കൊന്നാല്‍ പാപം തിന്നാല്‍ തീരും
  111. ആനച്ചോറ് കൊലച്ചോറ്
  112. തെങ്ങ് ചതിക്കില്ല
  113. പശൂം ചത്തു മോരിലെ പുളിയും പോയി
  114. അരിയും തിന്നു ആശാരിച്ചേംകടിച്ചു എന്നിട്ടും നായ്ക്കാണ് മുറുമുറുപ്പ്
  115. ചത്തകുട്ടീടെ ജാതകം നോക്കീട്ട് കാര്യമില്ല
  116. ചങ്ങാതി നന്നായാല്‍ കണ്ണാടിവേണ്ട
  117. പുലിപോലെ വന്നവന്‍ എലിപോലെ പോയി
  118. കുത്താന്‍ വരുന്ന പോത്തിന്റഎ മുന്നില്‍ വേദം ഓതീട്ട് കാര്യമില്ല
  119. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേ ചാടിയാല്‍ ചട്ടിയോളം
  120. നത്തയ്ക്ക നാടുവിട്ടാല്‍ ഏതുവരെ
  121. നീര്‍കുമിള
  122. ആകെ നനഞ്ഞു ഇനി കുളിച്ചുകയറാം
  123. കഴുത്തോളം നനഞ്ഞാല്‍ ശീതമില്ല
  124. ഉഷ്ണം ഉഷ്ണേന ശാന്തി
  125. ഉമിത്തീയില്‍ വേവുക
  126. ഒരാള്‍ പശുവിനെ കൊന്നൂന്ന് കരുതി കണ്ടുനിന്നവന്‍ കുട്ടിയെകൂടി കൊല്ലണോ?
  127. ചട്ടീം കലവുമായാല്‍ തട്ടീം മുട്ടീം ഇരിക്കും
  128. തോളിലിരുന്ന് ചെവിതിന്നുക
  129. പൊന്നും സൂചി ആയാലുംകണ്ണില്‍ കുത്തിയാല്‍ കണ്ണുപൊടിയും
  130. അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാമരമായാലോ?
  131. മകനായാലും തന്നോളമെത്തിയാല്‍ താനെന്നുവിളിക്കണം
  132. പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കുചാഞ്ഞാല്‍ മുറിക്കണം
  133. അടിതെറ്റിയാല്‍ ആനയും വീഴും
  134. വെളിച്ചപ്പാടിനെ എല്ലാരും അറിയും
  135. ഭാര്യവീട്ടില്‍ പരമസുഖം പത്തുനാള്‍ കഴിഞ്ഞാല്‍ പട്ടിക്കുസമം
  136. അടുക്കളരഹസ്യം അങ്ങാടീപാട്ട്
  137. അഞ്ജനമെന്നതെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും
  138. വെളുക്കാന്‍ തേച്ചത് പാണ്ഡായി
  139. പഞ്ചപാണ്ടവര്‍ കട്ടില്‍കാലുപോലെ മൂന്നേ മൂന്ന്
  140. പൂച്ചയ്ക്കാര് മണികെട്ടും
  141. എലിയെപേടിച്ച് ഇല്ല ചുടരുത്
  142. കണ്ണടച്ച് ഇരുട്ടാക്കരുത്
  143. കസ്തൂരിമാന്‍
  144. അക്കരപച്ച
  145. ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള
  146. കറിവേപ്പിലപോലെ
  147. രണ്ടുകൈയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകൂ
  148. സ്വരം നന്നാകുമ്പം പാട്ടുനിര്‍ത്തണം
  149. അരിയെത്ര പയറഞ്ഞാഴി
  150. കണ്ണുപൊട്ടന്‍ ആട്ടം കണ്ടതുപോലെ
  151. കണ്ടതു പറഞ്ഞാല്‍ കഞ്ഞികിട്ടില്ല
  152. പാടത്ത്ജോലി വരമ്പത്ത് കൂലി
  153. കൈയ്യിലേ കാശ് വയിലേ ദോശ
  154. പുകഞ്ഞകൊള്ളി പുറത്ത്
  155. നടുക്കടലിലും നായ നക്കിയേ കുടിക്കൂ
  156. കരുന്തിരി കത്തുക
  157. ചക്കിനു വച്ചത് കൊക്കിനുകൊണ്ടു
  158. അറിയാത്തപിള്ള ചൊറിയുമ്പം അറിയും
  159. കൊക്കെത്ര കുളം കണ്ടതാ
  160. വടികൊടുത്ത് അടി വാങ്ങുക
  161. ചുണ്ടക്കാ കൊടുത്ത് വഴുതനങ്ങ വാങ്ങുക
  162. വാളെടുത്തവന്‍ വാളാല്‍
  163. ചൂചി കൊണ്ടടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കുക
  164. പുണ്ണില്‍ കുത്തുക
  165. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍
  166. താടിയുള്ള അപ്പനെ പേടിയുണ്ട്
  167. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
  168. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക
  169. പറഞ്ഞാല്‍ ഉറിയം ചിരിക്കും
  170. ആറിയ കഞ്ഞി പഴംകഞ്ഞി
  171. കാറ്റത്തെ കിളിക്കൂട്
  172. ഉണ്ടിരുന്ന പട്ടര്‍ക്കു വെളിപാടുപെട്ടപോലെ
  173. പട്ടരില്‍ പൊട്ടനില്ല
  174. പട്ടര് തീട്ടം ചവുട്ടിയപോലെ
  175. കൊല്ലം കണ്ടവന് ഇല്ലം വേണ്ട
  176. കൊച്ചികണ്ടവനച്ചിവേണ്ട
  177. ഇരിക്കും കമ്പ് മുറിക്കുക
  178. താഴ്ന നിലത്തേ നീരോടൂ
  179. നനഞ്ഞിടം കുഴിക്കുക
  180. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്
  181. അന്യന്റെ പറമ്പിലെ പുല്ലകണ്ട് പശുവിനെ വളര്‍ത്തരുത്
  182. ദേശമില്ലാത്തവന്‍ ആനയെ വാങ്ങരുത്
  183. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും
  184. കൊച്ചുപാമ്പ് കടിച്ചാലും അത്താഴം മുടങ്ങും
  185. കട്ടിലിപിള്ളയും കാലാട്ടിയുണ്ണണം
  186. കണ്ണില്‍കൊള്ളാനുള്ളത് പുരികത്തുകൊള്ളുക
  187. ഉരുളയ്ക്ക ഉപ്പേരി
  188. കടിച്ചപാമ്പിനെകൊണ്ട് വിഷമിറക്കുക
  189. അളമുട്ടിയാല്‍ ചേരയും കടിക്കും
  190. വല്ലഭന് പുല്ലുമായുധം
  191. അണ്ടിയോടടുത്താലേ മങ്ങയുടെ പുളിയറിയൂ
  192. പച്ചവെള്ളം ചവച്ചുകുടിക്കുക
  193. ചക്കയിട്ടപ്പോള്‍ മുയലുചത്തു
  194. പിള്ള മനസ്സില്‍ കള്ളമില്ല
  195. ഗുരുവിനെ നിന്ദിച്ചാല്‍ കൂമ്പ് പിളര്‍ക്കും
  196. പാമ്പിന് പാലുകൊടുക്കുക
  197. കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുക

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media