ത്യാഗത്തിന്റെയും അനുകമ്പയുടെയും ജീവകാരുണ്യത്തിന്റെയും ദിനമായാണ് ബക്രീദ് അഥവാ ഈദ്-ഉല്‍-അദ്ഹ അറിയപ്പെടുന്നത്. പക്ഷെ അതേദിവസമാണ് ആചാരമെന്ന പേരില്‍ മുട്ടനാടുകളെ അറുത്ത് കൊന്നുതിന്നുന്നതും. ഇതിലെവിടെയാണ് ജീവകാരുണ്യം?
Bakrid or Eid al-Adha എന്നാല്‍ The Feast of Sacrifice എന്നാണു അര്‍ത്ഥം പറഞ്ഞിരിക്കുന്നത്.
Bakra എന്നാല്‍ ആട്, ആണ്‍ ആട്. അതായാത് ഇന്ന് ആണ്‍ ആടിന്റെ ദിവസം. അതായത്, ബക്രീദ് ദിവസം അറക്കപ്പെടുന്ന എല്ലാ ആണ്‍ ആടുകള്‍ക്കും ബലി ആശംസകള്‍ അര്‍പ്പിക്കാം എന്നല്ലാതെ ഞാന്‍ പിന്നെ എന്തുപറയും?
തനിക്കേറ്റവും ഇഷ്ടമുള്ള ഒന്നിനെ കുരുതി കൊടുക്കണം എന്ന് പടച്ചവന്‍ നേരിട്ടു പറഞ്ഞതായി ഇബ്രാഹിമിന് സ്വപ്നത്തില്‍ തോന്നിയതിനാല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട മകനായ ഇസ്മായിലിനെ കുരുതി കൊടുക്കാന്‍ തീരുമാനിച്ചെന്നും ഇക്കാര്യം കുട്ടിയെ അറിയിച്ചപ്പോള്‍ അവന്‍ അത് നിരാകരിച്ചില്ല എന്നും ഇബ്രാഹിം മകനെ കൊല്ലാന്‍ (ബലി കൊടുക്കാന്‍) തുനിഞ്ഞപ്പോള്‍ നിന്റെ ഭക്തി പരീക്ഷിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും ഇബ്രാഹിം അതില്‍ വിജയിച്ചെന്നും അതിനാല്‍ മകനുപകരം ഒരു ആടിനെ ബാലികൊടുത്തല്‍ മതിയെന്ന്‍ പടച്ചവന്റെ അരുളപ്പാട് ഉണ്ടായെന്നും ആണ് കഥ. അന്ന് ഇബ്രാഹിമിനോട് അങ്ങനെ പറഞ്ഞെന്നു വിശ്വസിക്കപ്പെടുന്നതുകൊണ്ട് ഇപ്പോഴും അതേപോലെ ആടിനെ കൊന്നും തിന്നും ആചരിക്കുന്നതിലെ അര്‍ത്ഥം മനസ്സിലാകുന്നില്ല.
ഒരാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണോ അത് ത്യജിക്കാനുള്ള മനോഭാവമാണ് പരീക്ഷിക്കപ്പെട്ടത്. അങ്ങനെ ഇഷ്ടങ്ങളില്‍ നിന്നുള്ള മുക്തിയാണ് ആവശ്യം. അതിനാല്‍ ഒരാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആട്ടിറച്ചി തിന്നല്ല മുസ്ലീങ്ങള്‍ ബക്രീദ് ആചരിക്കേണ്ടത്, ഏറ്റവും ഇഷ്ടപ്പെട്ട ഈ ആഹാരം ഇനി ഞാന്‍ കഴിക്കില്ല എന്നൊരു തീരുമാനം എടുത്തുകൊണ്ടായിരിക്കണം. അങ്ങനെ ചെയ്‌താല്‍ നല്ലൊരു ആധ്യാത്മിക ഉണര്‍വ് ഉണ്ടാകും, തീര്‍ച്ച. അല്ലെങ്കില്‍ നിര്‍ത്താന്‍ പറ്റാത്തതെന്നു കരുതുന്ന ഏതെങ്കിലും ഒരു ദുശ്ശീലം മാറ്റും എന്നങ്ങു തീരുമാനിക്കുക, അപ്പോള്‍ നിങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള കൃപാശക്തി നിങ്ങള്‍ക്ക് വെളിപ്പെടും – അതാണ് പടച്ചവന്‍. അല്ലാതെ ആകാശത്തിരുന്നു അശരീരി പുറപ്പെടുവിക്കുന്ന ആളല്ല പടച്ചവന്‍.
അതിനാല്‍ നമ്മുടെയൊക്കെ ഉള്ളിലുള്ള മൃഗചിന്തകള്‍ ബലികഴിക്കേണ്ടുന്ന ദിവസമാണ് ഈദ്-ഉല്‍-അദ്ഹ. ദൈവത്തിന്റെ പേരില്‍ ഒരു ജീവിയെ കൊന്നുതിന്നേണ്ടുന്ന ദിവസമല്ല.
മുസ്ലീങ്ങളെ ആക്ഷേപിക്കുന്നതായി കരുതേണ്ട, ആചാരങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കാതെ തന്നെയാണ് എല്ലാ മതങ്ങളുടെയും മിക്കവാറും ആഘോഷങ്ങള്‍ കൊണ്ടാടപ്പെടുന്നത്. ഇത് ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ.
കാലം മാറുന്നത് അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളും മാറണം, അങ്ങനെയായിരിക്കണം മതങ്ങള്‍ പുരോഗമിക്കേണ്ടത്. അന്ധമായി വിശ്വസിച്ച് ആടിനെ കൊന്നുതിന്നു ശീലിച്ചാല്‍ ദൈവത്തിട്നെ പേരില്‍ കൊല്ലാനുള്ള ആസക്തി കൂടുകയേയുള്ളൂ.
Discussion about this post