പരിവ്രാജകത്വത്തിന് (സന്യാസം) ആഗ്രഹിച്ച പനച്ചപ്പാടത്തു നാരായണപിള്ളയോട് ശ്രീ ചട്ടമ്പിസ്വാമികള്‍: “വീട്ടില്‍ അമ്മയുണ്ടോ?”
നാരായണപിള്ള: “ഉണ്ട്.”
ചട്ടമ്പിസ്വാമികള്‍: “ഇപ്പോള്‍ പോകേണ്ട. അവരെ വിഷമിപ്പിച്ചുകൂടാ. അവരുടെ കാലശേഷം ആകട്ടെ. ലോകത്ത് ഒരാള്‍ക്ക് അമ്മ കഴിഞ്ഞേ ഉള്ളൂ, അച്ഛനും. അമ്മ ചൂണ്ടിത്തരുന്നതാണ് അച്ഛനെ; എന്നാല്‍ അമ്മയെ സ്വയം അറിഞ്ഞ്, അറിയാതെ വിളിച്ചുപോവുകയാണ്. അത്രയ്ക്കുണ്ട് ചോര പാലാക്കിത്തന്നും അം-അം പറഞ്ഞും ആഹാരം വാരിത്തന്നും, പോഷിപ്പിച്ച് അമ്മയെന്ന് തനിയെ വിളിക്കാറാകുന്ന അമ്മയുടെ മഹിമ. അതുകൊണ്ട് പിന്നെയാകട്ടെ.”
Discussion about this post