1920കളില്‍ സേതു ലക്ഷ്മി ബായ് തമ്പുരാട്ടിയുടെ കാലത്താണ് തിരുവിതാംകൂര്‍ രാജ്യത്ത് വഴി വൈദ്യുതി എത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അങ്ങനെ ഒരു താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ 1927ല്‍ തീരുമാനമായി, 1928ല്‍ പവര്‍ഹൌസ് നിര്‍മ്മാണവും തുടങ്ങി. മൂന്ന്‍ 110 BHP diesel engines സിറ്റിയില്‍ എത്തിച്ചു.
1929 ഫെബ്രുവരി 25 വൈകിട്ട് അന്നത്തെ ദിവാന്‍ പവര്‍ ഹൌസ് സ്വിച്ച് ഓണ്‍ ചെയ്തു. മാര്‍ച്ച് 8 മുതല്‍ 541 തെരുവു വിളക്കുകള്‍ കത്തിക്കാനും രണ്ടുപേര്‍ക്ക് സ്വകാര്യ ആവശ്യത്തിനും വൈകിട്ട് ആറുമുതല്‍ അര്‍ദ്ധരാത്രി വരെ വൈദ്യുതി എത്തിച്ച് പ്രവര്‍ത്തനം തുടങ്ങി. ആറുമാസം കഴിഞ്ഞപ്പോള്‍ 253 സ്വകാര്യ കണക്ഷനുകളും 893 തെരുവു വിളക്കുകളും ഉണ്ടായി. തുടര്‍ന്ന് മുഴുവന്‍ സമയപ്രവര്‍ത്തനമായി. എണ്ണ വൈദ്യുതിയന്ത്രങ്ങളുടെ കര്‍ണ്ണകടോരമായ ശബ്ദം അന്നത്തെ പ്രത്യേകത ആയിരുന്നു!
ഈ കെട്ടിടത്തില്‍ ഇപ്പോള്‍ KSEB അസിസ്റ്റന്റ് എഞ്ചിനീയരുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു. പുതിയ തകരപ്പറമ്പ് മേല്‍പ്പാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ കെട്ടിടം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു.
Discussion about this post