വെള്ളത്തൊലിയുള്ള വിദേശികളെ ‘സായിപ്പും മദാമ്മയും’ എന്ന് കളിയാക്കിയോ ഗൌരവമായിട്ടോ പലരും വിളിക്കാറുണ്ട്. ‘സാഹിബും മാഡംഅമ്മയും‘ എന്നാണു ആ വാക്കുകളുടെ യഥാര്‍ത്ഥ രൂപം എന്നാണു തോന്നുന്നത്. വെള്ളക്കാരി സ്ത്രീയെ മാഡം എന്ന് കൂടെയുള്ളവര്‍ വിളിക്കുന്നതു കേട്ടിട്ട്, അതോടൊപ്പം നമ്മുടെ പൂജനീയ പദമായ അമ്മ എന്നുകൂടി ചേര്‍ത്തു വിളിച്ച് മാഡംഅമ്മ ആക്കി, അത് ലോപിച്ച് മദാമ്മ ആയി എന്നുകരുതാം! അതുപോലെ സാഹിബ് / സാഹേബ് എന്നുള്ള വിളി ലോപിച്ച് സായിപ്പ് ആയിരിക്കണം. വെള്ളത്തൊലിയുള്ള വിദേശികളോട് നമുക്കുണ്ടായിരുന്ന അടിമത്ത മനോഭാവം ആണ് ഈ വാക്കുകള്‍, അല്ലേ? ഇനിയും അതുവേണോ, വാക്കുകളില്‍ പോലും? 🙂
Discussion about this post