സ്വാമി ദയാനന്ദ സരസ്വതി (ഓഗസ്റ്റ്‌ 15, 1930 – സെപ്റ്റംബര്‍ 23, 2015)

Swami_Dayananda_Saraswati1

സ്വാമി ദയാനന്ദ സരസ്വതി

1930 ഓഗസ്റ്റ്‌ 15നു തമിഴ്നാട് തിരുവാരൂര്‍ മഞ്ചക്കുടിയില്‍ ഗോപാലയ്യരുടെയും വല്ലാംബാളിന്റെയും മകനായി ജനിച്ചു. നടരാജന്‍ എന്നുപേര്‍. 1953ല്‍ മദ്രാസില്‍ ചിന്മയാനന്ദസ്വാമികളുടെ മുണ്ഡകോപനിഷത്ത് ക്ലാസ്സുകള്‍ ശ്രവിച്ച് ആദ്ധ്യാത്മികതയില്‍ താല്പര്യം ജനിച്ചു, തുടര്‍ന്ന് ചിന്മയാമിഷനോട് ചേര്‍ന്നു പ്രവര്‍ത്തിച്ച് പുസ്തകങ്ങളും മാസികകളും എഡിറ്റ്‌ ചെയ്തു. 1962 ശിവരാത്രി ദിനത്തില്‍ ചിന്മയാനന്ദ സ്വാമികളാല്‍ സംന്യാസ ദീക്ഷ നല്‍കി, ദയാനന്ദ സരസ്വതി എന്ന് ദീക്ഷാനാമം. പ്രണവാനന്ദ സ്വാമികളില്‍ നിന്നും താരാനന്ദ സ്വാമികളില്‍ നിന്നും തുടര്‍ന്നും പഠിച്ചു.

Swami_Dayananda_Saraswati_with-modi

2014 ഓഗസ്റ്റില്‍ സ്വാമി ദയാനന്ദ സരസ്വതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍.

ചിന്മയാനന്ദ സ്വാമികളുടെ നിര്‍ദേശപ്രകാരം ഗീതാജ്ഞാനയജ്ഞങ്ങളും ബോംബെ സാന്ദീപനി സാധനാലയത്തില്‍ വേദാന്ത ക്ലാസുകളും നടത്തി. തുടര്‍ന്ന് കാലിഫോര്‍ണിയയിലെ സാന്ദീപനി ആശ്രമത്തില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഋഷികേശില്‍ ദയാനന്ദാശ്രമം, പെന്‍സില്‍‌വേനിയയില്‍ ആര്‍ഷവിദ്യാ ഗുരുകുലം, കോയമ്പത്തൂര്‍ ആനൈക്കട്ടിയില്‍ ആര്‍ഷവിദ്യാ ഗുരുകുലം, നാഗ്പൂരില്‍ ആര്‍ഷവിദ്യാ ഗുരുകുലം, ധര്‍മ്മ രക്ഷണ സമിതി, സേവനത്തിനുവേണ്ടി AIM for Seva, ഹിന്ദു ധര്‍മ്മ ആചാര്യ സഭ, എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വേദാന്ത പഠനത്തിനും സാമൂഹ്യ സേവനത്തിനും വഴിയൊരുക്കി.

Swami_Dayananda_Saraswati-gurus

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11നു പ്രധാനമന്ത്രി നരേന്ദ്രമോദി ഋഷികേശില്‍ ചെന്ന് സ്വാമികളെ സന്ദര്‍ശിച്ചിരുന്നു. 2015 സെപ്റ്റംബര്‍ 23 രാത്രി 10:20നു ഋഷികേശില്‍ സമാധിയായി.

The Founder of Arsha Vidya Gurukulam, Swami Dayananda Saraswati accompanied by Swami Paramatmananda ji and Swamini Dhanyananda ji calls on the Prime Minister, Shri Narendra Modi, in New Delhi on August 18, 2014.

A brief biography of Swami Dayananda Saraswati (PDF)

Swami_Dayananda_Saraswati-childhood

Swami_Dayananda_Saraswati2

ശ്രീ · തത്ത്വചിന്ത · 24-09-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *