ക്രിസ്തുമതച്ഛേദനം എന്ന പുസ്തകം എഴുതിയതിനെ കുറിച്ച് ചട്ടമ്പിസ്വാമികള്‍ പറഞ്ഞത് ഇങ്ങനെയാണ്:
ക്രിസ്തുമതദര്‍ശനം അനുസരിച്ചു മാത്രമാണ് ഞാന്‍ അതിനെ ഛേദിച്ചിട്ടുള്ളത്. എല്ലാത്തിനെയും പരിശോധിക്കണമെന്നും നല്ലതിനെ മുറുകെപ്പിടിക്കണമെന്നും ഉള്ളത് അവരുടെ പ്രമാണമാണ്. അതുപോലെ ഞാനും പരിശോധിച്ചു. ഒരു വസ്തുവിന്റെ അന്തര്‍ഭാഗത്ത് കിടക്കുന്നവയെ പരിശോധിക്കണമെങ്കില്‍ ഛേദിക്കാതെ എന്താ നിവൃത്തി? ബീജം കണ്ടെത്തണമെങ്കില്‍ ഫലം പൊട്ടിച്ച് തൊണ്ടുമാറ്റി നോക്കണം. അതുകൊണ്ട് ഞാന്‍ അങ്ങനെ ചെയ്തു. എന്റെ ഛേദനം അധികം ഉപകാരമായി ഭവിച്ചത് അവര്‍ക്കാണ്. തന്നത്താനെ അറിയാന്‍ അതു പലര്‍ക്കും ഉപകാരപ്പെട്ടു എന്ന് ചില ക്രിസ്ത്യന്‍ സ്‌നേഹിതന്മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
Discussion about this post