ഈ ബ്ലോഗ്ഗിലും ശ്രേയസിലും ഋതുഭേദങ്ങളിലും ബെര്‍ളിത്തരങ്ങളിലും മറ്റും വലതുവശത്ത് മുകളിലായി ഒരു ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഒരു ത്രിവര്‍ണ്ണ പതാക നിങ്ങളുടെ ബ്ലോഗ്ഗിലും വളരെ എളുപ്പമായി പാറിക്കാം. എങ്ങനെ?
താഴെ കൊടുത്തിരിക്കുന്ന HTML/JavaScript കോഡ് നിങ്ങളുടെ ബ്ലോഗ് ടെമ്പ്ലേറ്റിലോ വെബ് പേജിലോ കോപ്പി ചെയ്താല്‍ മതി. ടെമ്പ്ലേറ്റിന്റെ HEAD സെക്ഷനില്‍ കോപ്പി ചെയ്താല്‍ വളരെ നല്ലത്. ബ്ലോഗ്ഗര്‍.കോം ബ്ലോഗ് ആണെങ്കില്‍ ഒരു HTML/Javascript widget ചേര്‍ത്തിട്ടു ഈ കോഡ് കോപ്പി ചെയ്താല്‍ മതി. അത്രയേയുള്ളൂ, നിങ്ങളും ബ്ലോഗ്ഗിലെ ഒരു ദേശഭക്തിയുള്ള ഭാരതീയനായി മാറി! 🙂
<script language="JavaScript"
type="text/JavaScript"
src="http://teck.in/bharat.js">
</script>
ആ ഫ്ലാഗ്ഗിനു മുകളിലൂടെ നിങ്ങളുടെ മൌസ് ഓടിച്ചു നോക്കൂ.
വര്‍ഷങ്ങള്‍ക്കു മുമ്പ് ടെക്ക്.ഇന്‍ ആംഗലേയ ബ്ലോഗ്ഗില്‍ പ്രസിദ്ധപ്പെടുത്തിയത് മൊഴി മാറ്റം നടത്തിയതാണ് ഈ ലേഖനം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമല്ലേ, നമ്മുടെ ഭാരതീയതയെ ഒന്നുകൂടി ഉറപ്പിക്കാന്‍ പറ്റിയ അവസരമാണ്!
Discussion about this post