Home » Archives by category » ചിത്രം (Page 2)

നാരായണഗുരുവും സുഹൃത്തുക്കളും

നാരായണഗുരുവും സുഹൃത്തുക്കളും

ഏപ്രില്‍ 30, മെയ്‌ 1, 2 തീയതികളില്‍ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ കണ്‍വെന്‍ഷന്‍ നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ക്ക് ഇന്ന് അവിടെ പോയിരുന്നു. എന്റെ പേരിലെ പിള്ളയും നാരായണസ്വാമിയോടുള്ള താല്‍പര്യവും ഇക്കാലത്ത് പലര്‍ക്കും ദഹിക്കുന്നില്ല എന്നെനിക്കു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. അവര്‍ക്കായി…

മാതൃസ്നേഹം

മാതൃസ്നേഹം

മക്കളുമൊത്ത് കാനനഭംഗി ആസ്വദിക്കാനായി പോയപ്പോള്‍ ഒരു റൂമെടുത്ത് വിശ്രമിച്ചു. പെട്ടെന്ന്‍ രണ്ടാംനിലയുടെ സിറ്റൌട്ടില്‍  ആരോ മുട്ടി. വാതില്‍ തുറന്നു നോക്കിയപ്പോള്‍ അതാ ഒരുകൂട്ടം കുരങ്ങന്മാര്‍. ആദ്യമൊന്നു ഞെട്ടി. ഓ അവര്‍ക്ക് എന്തോ വേണം. വേഗം എന്റെ മക്കളുടെ ബിസ്കറ്റ് ഓരോന്നായി കൊടുത്തു.…

ഫോര്‍ട്ട്‌ കൊച്ചി കടല്‍ത്തീരം

ഫോര്‍ട്ട്‌ കൊച്ചി കടല്‍ത്തീരം

ഫോര്‍ട്ട്‌ കൊച്ചി ബീച്ചില്‍ നട്ടുച്ച സമയം. കമിതാക്കള്‍ ആണെന്നു തോന്നുന്നു, സൂര്യന്റെ ചൂടില്‍ നിന്നുള്ള മറയായും ബീച്ചില്‍ വരുന്നവരില്‍ നിന്നുള്ള മറയായും ഒരു കുട ചൂടിയിരിക്കുന്നു, ഒപ്പം ഒരു കുപ്പി കുടിവെള്ളവും.…

നാഗലിംഗം പൂവ്

നാഗലിംഗം പൂവ്

നാഗലിംഗം എന്നറിയപ്പെടുന്ന മരത്തിന്റെ പൂവ്. ചിത്രം കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ നിന്നും പകര്‍ത്തിയത്. കേരളത്തിലെ പല ആശ്രമങ്ങളിലും ഈ മരം കണ്ടുവരുന്നു. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന്‌ ഇംഗ്ലീഷിൽ Cannon ball Tree എന്നാണു പേര്‌. കൂടുതല്‍ അറിയാന്‍: മലയാളം…

കഴക്കൂട്ടത്തെത്തിയ ആരിഫാമോള്‍

കഴക്കൂട്ടത്തെത്തിയ ആരിഫാമോള്‍

കഴക്കൂട്ടത്ത് കരകാണാനെത്തിയ അതിഥി. “ഈ നരകവാരിധി നടുവില്‍ നിന്നെന്നെ കരകേറ്റീടേണം” എന്നെങ്ങാനും ആരിഫാമോള്‍ എന്ന ഈ ബോട്ടുകുട്ടി പ്രാര്‍ത്ഥിച്ചുവോ ആവോ? എന്തായാലും, പറ്റേണ്ടത് പറ്റി, ആരിഫാമോള്‍ കരകയറി. ഒരാഴ്ച മുമ്പ് അബദ്ധവശാല്‍ കഴക്കൂട്ടം ബീച്ചിലേയ്ക്ക് ഈ ബോട്ട് ഇടിച്ചു കയറി; പ്രൊപ്പല്ലര്‍…

ഡോക്ടര്‍ മോദി സര്‍ക്കാര്‍ !

ഡോക്ടര്‍ മോദി സര്‍ക്കാര്‍ !

Dr. Modi Sarkar – Please use the main entrance (election) to reach him, there is no back door to Modi Sarkar! ഡോ. മോദി സര്‍ക്കാര്‍ എന്നൊരു ദന്തഡോക്ടറുടെ ബോര്‍ഡ്. 🙂…

കല്ലറ-പാങ്ങോട് സമരം

കല്ലറ-പാങ്ങോട് സമരം

കല്ലറ-പാങ്ങോട് സമരത്തിന്റെ സ്മാരകമായി കല്ലറ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപം. ബ്രിട്ടീഷ് രാജ് അവസാനിപ്പിക്കുന്നതിനായുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതായി ഭാരത സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള 39 സമരങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ കല്ലറ-പാങ്ങോട് സമരം. കല്ലറയുടെ പ്രാന്തപ്രദേശത്തുള്ള താളിക്കുഴി എന്ന ഗ്രാമത്തിലാണ്…

ആറന്മുള കൊടിമരം

ആറന്മുള കൊടിമരം

ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ആറന്മുള ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗമാണ് ഈ ചിത്രം. ബീമാനം പറത്താന്‍ ഇതിന്റെ മുകളില്‍ ചുവന്നൊരു ലൈറ്റ് നമുക്ക് ഫിറ്റ്‌ ചെയ്താലോ എന്നാണു ആലോചന. 🙂…

ആറ്റുകാല്‍ അമ്പലത്തിലെ പന

ആറ്റുകാല്‍ അമ്പലത്തിലെ പന

രണ്ടാഴ്ച മുമ്പ് ആറ്റുകാല്‍ ഉത്സവത്തിന് അമ്പലത്തിനകത്തുള്ള പന ദീപാലങ്കാരത്തില്‍ പച്ചയായി തിളങ്ങുന്നു. കുട്ടിക്കാലത്ത് പനയക്ഷി എന്നൊക്കെ കേട്ടിരുന്നു, ഇതിന്റെ ഹൈ റസല്യൂഷന്‍ ചിത്രം സൂം ചെയ്തു നോക്കി, പനയില്‍ ആരെങ്കിലുമുണ്ടോ ആവോ……

ആക്കുളം കായല്‍

ആക്കുളം കായല്‍

തിരുവനന്തപുരത്തെ ആക്കുളം-വേളി കായല്‍ ആണ് ഈ ‘പച്ചപ്പ്‌’. പശ്ചിമഘട്ടസംരക്ഷണത്തിനിറങ്ങുന്ന സര്‍ക്കാരുകള്‍ ഈ കായലുകളും കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, വെള്ളംകുടി മുട്ടാതെ ജീവിക്കാമായിരുന്നു. കായല്‍ത്തീരത്ത്‌ (കായലില്‍ എന്ന് പറയുന്നതാവും ശരി) ധാരാളം ‘ലേക് വ്യൂ’ അപാര്‍ട്ട്മെന്റുകള്‍ കെട്ടിപ്പൊക്കുന്നു, ഇനി അവയിലെ മാലിന്യം കൂടി ഈ…

Page 2 of 3123