കുടുക്കയെ കുറിച്ച്

ഫേസ്ബുക്കിലെയും മറ്റു സോഷ്യല്‍ സൈറ്റുകളിലെയും പോസ്റ്റുകള്‍ പിന്നീടൊരവസരത്തില്‍ സേര്‍ച്ച്‌ ചെയ്ത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്, പബ്ലിക്‌ ഡൊമൈനില്‍ അവ മിക്കവാറും ലഭ്യമല്ല തന്നെ.  മാത്രമല്ല, ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകള്‍ ഫേസ്ബുക്കിലെ എല്ലാ പോസ്റ്റുകളെയും കണക്കിലെടുക്കുന്നുമില്ല. അതിനാല്‍, വല്ലപ്പോഴും കുത്തിക്കുറിക്കുന്നവയും ക്ലിക്ക് ചെയ്യുന്നവയും മറ്റും ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ അത് സെര്‍ച്ച്‌ ചെയ്യാനും ഭാവിയില്‍ ലിങ്ക് ചെയ്യാനും പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും കഴിയും. അതിനുള്ളൊരു ഉപാധിയാണ് ഈ ഓണ്‍ലൈന്‍ കുടുക്ക. ഈ കുടുക്കയില്‍ വിവിധതരം പോസ്റ്റുകള്‍ നാളത്തേയ്ക്കായി സൂക്ഷിച്ചു വയ്ക്കുന്നു, മലയാളഭാഷയുടെ ഓണ്‍ലൈന്‍ വളര്‍ച്ചയ്ക്ക് ഞങ്ങളുടെ ഒരു ചെറുസംഭാവന. കൂടാതെ, മറ്റു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യാത്തവയും അറിവിന്റെ ഈ കുടുക്കയിലേയ്ക്കു ഇടാം.

ലോഗോ കടപ്പാട്: terramundi.co.uk