പച്ചണ്ടിക്കാലം – കാശിനെട്ട് കശുവണ്ടി കിട്ടും!

പച്ചണ്ടി - കശുവണ്ടി

പണ്ടുകാലത്ത് ഉണക്ക പറങ്കിയണ്ടി കാശിനെട്ട് (ഒരു കാശിനു എട്ടെണ്ണം) കിട്ടുമായിരുന്നുവെന്നും അതുകേട്ടാണ് ‘കാഷ്യുനട്ട്’ എന്ന വാക്ക് പറങ്കികള്‍ പറഞ്ഞുതുടങ്ങിയതുമത്രേ! 😛 കശുവണ്ടി എന്നും പറയാറുണ്ട്.

ഒരു വാക്യം ‘അത്രേ’ എന്നവസാനിച്ചാല്‍, ഇങ്ങനെയൊരു കേട്ടുകേള്‍വിയുണ്ട്, കൂടുതല്‍ വിവരങ്ങള്‍ എനിക്കറിഞ്ഞുകൂടാ, എന്നാണര്‍‍ത്ഥമത്രേ!

ചിലര്‍ക്ക് ഈ ചിത്രം കണ്ടാല്‍ എന്‍ഡോസള്‍ഫാന്‍ ഓര്‍മ്മവരും, കാസര്‍ഗോഡ്‌ ഉള്ളവര്‍ അത്രയ്ക്ക് ദുരിതം അനുഭവിക്കുന്നു. ഈ പച്ചണ്ടി പൊളിച്ച് അകത്തുള്ള പച്ചപ്പരിപ്പെടുത്ത് തേങ്ങ വറുത്തരച്ച് തീയൽ വെക്കാൻ ബെസ്റ്റാണ്!

ശ്രീ · ചിത്രം · 30-05-2014 ·

സോഫ്റ്റ്‌വെയര്‍ പ്രോജക്റ്റ് മാനേജര്‍, ടെക്നോളജി കണ്‍സള്‍ട്ടന്റ്, ബിസിനസ്‌ പ്രോസസ് കണ്‍സള്‍ട്ടന്റ്, ബ്ലോഗര്‍, ശ്രേയസ് ഫൌണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നു.

F T G+ W

Leave a Reply

Your email address will not be published. Required fields are marked *

5 × four =